പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെന് ക്ഷേത്രം; ആന്ധ്രാപ്രദേശിൽ നിർമ്മാണത്തിന് തുടക്കം

Wait 5 sec.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ പേരിൽ ആന്ധ്രാപ്രദേശിൽ ക്ഷേത്രം നിർമ്മിക്കുന്നു. ‘മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റി’യുടെ നേതൃത്വത്തിൽ യെമ്മിഗനൂർ മണ്ഡലത്തിലെ ഗുഡിക്കല്ലു ഗ്രാമത്തിൽ അര ഏക്കർ സ്ഥലത്താണ് ക്ഷേത്രം ഒരുങ്ങുന്നത്. നിർമ്മാണത്തിന്റെ ഭാഗമായി നടന്ന ഭൂമിപൂജയ്ക്ക് അദോണി എംഎൽഎയും ബിജെപി നേതാവുമായ പി.വി. പാർത്ഥസാരഥി തറക്കല്ലിട്ടു.ഒരു മകന് അമ്മയോടുള്ള ആദരവിന്റെ പ്രതീകമായാണ് ക്ഷേത്രം നിർമ്മിക്കുന്നതെന്ന് ചാരിറ്റബിൾ സൊസൈറ്റി വ്യക്തമാക്കി. ക്ഷേത്രത്തിൽ സ്ഥാപിക്കാനായി മൂന്ന് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഹീരാബെൻ മോദിയുടെ മാർബിൾ വിഗ്രഹവും തയ്യാറായിട്ടുണ്ട്. ദാതാക്കളിൽനിന്നുള്ള സംഭാവനകൾ ഉപയോഗിച്ച് അടുത്ത രണ്ട് മാസത്തിനുള്ളിൽ ക്ഷേത്രനിർമ്മാണം പൂർത്തിയാക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ശിവകുമാർ അറിയിച്ചു.ഹീരാബെൻ മോദിയുടെ ക്ഷേത്രത്തിന് പുറമെ ശിവൻ, ദക്ഷിണാമൂർത്തി, ശ്രീരാമൻ, ഗണേശൻ എന്നിവർക്കായി ഉപക്ഷേത്രങ്ങളും സമുച്ചയത്തിൽ നിർമ്മിക്കും. ഇതിന്റെ ഭാഗമായി ഗോശാലയും അനാഥാലയവും സ്ഥാപിക്കാനും സൊസൈറ്റിക്ക് പദ്ധതിയുണ്ട്. ആദ്യം ഗോശാലയുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷമായിരിക്കും ക്ഷേത്രനിർമ്മാണം പൂർത്തിയാക്കുക.ഭൂമിപൂജാ ചടങ്ങിൽ ബിജെപി, ജനസേന, വൈഎസ്ആർ കോൺഗ്രസ് പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ അമ്മയ്ക്കായി രാജ്യത്ത് നിർമ്മിക്കുന്ന ആദ്യ ക്ഷേത്രമാണിതെന്നും രാജ്യത്തെ എല്ലാ അമ്മമാരോടുമുള്ള ആദരവിന്റെ പ്രതീകമായി ഇത് മാറുമെന്നും എംഎൽഎ പി.വി. പാർത്ഥസാരഥി പറഞ്ഞു. 2022 ഡിസംബർ 30-നായിരുന്നു ഹീരാബെൻ മോദിയുടെ അന്ത്യം.The post പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെന് ക്ഷേത്രം; ആന്ധ്രാപ്രദേശിൽ നിർമ്മാണത്തിന് തുടക്കം appeared first on ഇവാർത്ത | Evartha.