അതിര്‍ത്തി കടന്ന ബി എസ് എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശ് സേന

Wait 5 sec.

ന്യൂഡല്‍ഹി | അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് അയല്‍രാജ്യത്തേക്ക് പ്രവേശിച്ച ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി എസ് എഫ്) ജവാനെ ബംഗ്ലാദേശിന്റെ അതിര്‍ത്തി സുരക്ഷാ സേനയായ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് (ബി ജി ബി) കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.ബംഗ്ലാദേശിലെ സില്‍ഹെറ്റ് ജില്ലയില്‍ വെച്ചാണ് ബി ജി ബി ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബി എസ് എഫ് ജവാന്‍ അബദ്ധവശാലാണ് ബംഗ്ലാദേശ് പ്രദേശത്തേക്ക് കടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കസ്റ്റഡിയിലായ ജവാനെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനായി ഇരു സേനകളും തമ്മിലുള്ള ഫ്‌ലാഗ് മീറ്റിംഗ് പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.Content Highlights: Border Guard Bangladesh detained a Border Security Force jawan after he accidentally crossed into Sylhet district. Officials confirmed the border crossing was completely inadvertent. Both border forces are currently holding flag meetings to secure the jawan’s safe return to India.