നാല് ക്രിമിനല്‍ കേസുകളിലടക്കം പ്രതി; സിപിഎം ബാലരാമപുരം ലോക്കല്‍ സെക്രട്ടറിയെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

Wait 5 sec.

തിരുവനന്തപുരം |  സിപിഎം ബാലരാമപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐ പി ബിനുവിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പോലീസ്. വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍, ജാമ്യമില്ലാ കേസുകള്‍ എന്നിവക്ക് പുറമെ നാല് ക്രിമിനല്‍ കേസുകളില്‍ കൂടി പ്രതി ചേര്‍ത്ത സാഹചര്യത്തിലാണ് നടപടി. വഞ്ചിയൂര്‍ പോലീസാണ് നടപടിയെടുത്തിരിക്കുന്നത്. പരിശോധനക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിലും ബിനു പ്രതിയാണ്.താന്‍ ഒരു തരത്തിലുള്ള ക്രിമിനല്‍ പ്രവൃത്തിയിലും ഏര്‍പ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയ കേസുകളില്‍ മാത്രം പ്രതിയായ തന്നെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ഭരണകൂട പ്രതികാരമാണെന്നും ബിനു പറഞ്ഞു. ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് നടപടിയെന്നും ആര്‍എസ്എസ് പോലുള്ള സംഘടനകളെ പ്രീതിപ്പെടുത്താനാണ് നീക്കമെന്നും ബിനു വ്യക്തമാക്കി.Content Highlights: Vanchiyoor police in Thiruvananthapuram included CPM Balaramapuram local secretary I P Binu in the rowdy list due to four criminal cases, including attacks on ED officials and the BJP state office. Binu denied criminal involvement, alleging the move is a high-level conspiracy to appease organizations like the RSS.