ജയ്പൂര്‍ | രാജസ്ഥാന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തി സി പിഎം. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ കൂടാതെ 50 സീറ്റുകളാണ് സി പി എം നേടിയത്. ബി ജെ പിയുടെ പോക്കറ്റായ ചുരുവിലും സി പി എം വിജയംകണ്ടു.ബാദ്ര, രാജ്പുര പഞ്ചായത്തു ഭരണസമിതിയും സി പി എം ജയിച്ചു. ബാദ്രയില്‍ 15 സീറ്റില്‍ സിപി എം ജയിച്ചപ്പോള്‍ ബി ജെ പി മൂന്ന് സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് ജയിച്ചത്. രാജ്പുരയില്‍ 14 സീറ്റില്‍ സി പി എം ജയിച്ചപ്പോള്‍ ബി ജെ പി നാല് സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ജയിച്ചു. ഹനുമാന്‍ഗഢ് ജില്ലാ പരിഷത്തില്‍ നാല് സീറ്റുകളും ചുരു ജില്ലാ പരിഷത്തില്‍ ഒരു സീറ്റാണ് സി പി എം ജയിച്ചത്. സ്ഥാനാര്‍ഥി സുമന് ദേവി 758 വോട്ടിന് ജയിച്ചു.രാഷ്ട്രീയ ലോക്തന്ത്ര് പാര്‍ട്ടി 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും നേടിയിട്ടുണ്ട്. ഭാരത് ആദിവാസി പാര്‍ട്ടി 168 ജില്ലാ പഞ്ചായത്ത് സമിതി സീറ്റുകള്‍ നേടി. ബി എസ് പി 36 പഞ്ചായത്ത് സമിതി സീറ്റുകളും ആം ആദ്മി പാര്‍ട്ടി രണ്ടു പഞ്ചായത്ത് സമിതി സീറ്റുകളും നേടി.രാജസ്ഥാനിലെ 41 ജില്ലകളിലായി 7,543 പഞ്ചായത്ത് സമിതി സീറ്റുകളും 1,275 ജില്ലാ പഞ്ചായത്ത് സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പാര്‍ട്ടി സ്ഥാനത്ത് എത്തിയ ബിജെ പിക്ക് അപ്രതീക്ഷിത പ്രഹരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ അഭിമുഖീകരിക്കേണ്ടി വന്നത്. ഒക്ടോബര്‍ 22, 28, നവംബര്‍ 3, 14 തിയതികളിലായി നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകള്‍ പ്രകാരം 3400 പഞ്ചായത്ത് സമിതി സീറ്റുകളില്‍ കോണ്‍ഗ്രസും 2031 സീറ്റുകളില്‍ ബിജെപിയും ജയിച്ചു. ജില്ലാ പരിഷത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് 284 ഇടത്തും ബിജെപി 164 ഇടത്തും ജയിച്ചു.ഒക്ടോബര്‍ 22, 28, നവംബര്‍ 3, 14 തീയതികളിലായി നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിലുള്ള ഭരണസമിതികളുടെ അഞ്ച് വര്‍ഷത്തെ കാലാവധി ഡിസംബറില്‍ അവസാനിക്കും. ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പ് നവംബര്‍ 25നും, ഉപ ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പ് നവംബര്‍ 26നും നടക്കും. പഞ്ചായത്ത് സമിതി പ്രധാന് തെരഞ്ഞെടുപ്പ് നവംബര്‍ 27നും, ഉപ പ്രധാന് തെരഞ്ഞെടുപ്പ് നവംബര്‍ 28നും നടക്കും.Content Highlights:CPM made notable gains in the 2026 Rajasthan panchayat elections, winning 50 Panchayat Samiti and five Zila Parishad seats, including in BJP stronghold Churu. Overall, Congress surged ahead of the ruling BJP across 41 districts. Elections for Zila Pramukhs and Pradhans are scheduled later this month