കോഴിക്കോട് | എല്ലാ മതങ്ങളും പരസ്പരം സഹായിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മുഴുവന്‍ ജനങ്ങളും എസ് എം എ ബാധിതരായ കുട്ടികളെ സഹായിക്കാന്‍ മുന്നോട്ടു വരണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്.ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി സ്വദേശികളായ അരുണ്‍-ഷാല്മി ദമ്പതികളുടെ എസ് എം എ ബാധിതരായ ഏതന്, ഡേവിഡ്, ആല്വിന് എന്നീ മൂന്നു കുഞ്ഞുങ്ങളുടെ ചികിത്സാ ഫണ്ടുമായി ബന്ധപ്പെട്ട് കാരന്തൂര്‍ മര്‍കസിലെത്തിയ കല്ലുരുട്ടി സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാദര്‍ സിബിന് കിളിയന്പറമ്പിലിന്റെ നേതൃത്വത്തിലുള്ള ചികിത്സാ കമ്മറ്റി ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍പത് കോടിയുടെ ചികിത്സാഫണ്ടിലേക്ക് എല്ലാ ജനവിഭാഗങ്ങളും സഹായിക്കണമെന്നും ഫണ്ട് എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹകരിക്കണമെന്നും കാന്തപുരം അഭ്യര്‍ത്ഥിച്ചു. ചികിത്സ കമ്മിറ്റിക്ക് എല്ലാവിധ സഹായസഹകരണങ്ങളും കാന്തപുരം ഉസ്താദ് ഉറപ്പു നല്കി.കല്ലുരുട്ടി സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാദര്‍ സിബിന് കിളിയന്‍ പറമ്പില്‍, ചികിത്സ കമ്മിറ്റി ജനറല്‍ കണ്‍വീനറും മുക്കം നഗരസഭ കൗണ്‍സിലറുമായ അനീഫ് മുഹമ്മദ്, കുട്ടികളുടെ പിതാവ് അരുണ്‍ പിഡി, മുത്തച്ഛന് വര്‍ഗീസ്, സലീം മടവൂര്‍, ബാദ്ഷാ സഖാഫി, മര്‍ക്കസ് മീഡിയാ ആന്റ് കമ്യൂണിക്കേഷന്‍ ജോയന്റ് ഡയറക്ടര്‍ കെ കെ ഷമീം, ബേബി മഞ്ചേരില്‍, ആല്ബിന് മഞ്ചേരില്‍ എന്നിവരും സന്നിഹിതരായിരുന്നു. കാന്തപുരം ഉസ്താദിന്റെ ഇതേ വരെയുള്ള സഹായങ്ങള്‍ക്ക് ഫാദര്‍ സിബിന് കിളിയന്‍ പറമ്പിലും കുഞ്ഞുങ്ങളുടെ പിതാവ് പി ഡി അരുണും കാന്തപുരം ഉസ്താദിനോട് നന്ദി പറഞ്ഞു. മര്‍ക്കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസിയെയും സംഘം സന്ദര്‍ശിച്ചു.Content Highlights: Kanthapuram AP Aboobacker Musliyar urged people across all communities to contribute toward a 50 crore treatment fund for three SMA-affected children from Kallurutti in Omassery. Treatment committee members led by Fr Sibin Kiliyanparambil met him at Karanthur Markaz to seek support. He assured full backing and called for rapid completion of the medical fund.