ആലപ്പുഴ ബീച്ച് സന്ദര്‍ശിക്കാന്‍ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു?; തന്നെ അറിയിച്ചില്ലന്ന് ജി സുധാകരന്‍

Wait 5 sec.

ആലപ്പുഴ | തന്നെ അറിയിക്കാതെ ആലപ്പുഴ ബീച്ച് സന്ദര്‍ശിക്കാന്‍ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നന്ന് ജി സുധാകരന്‍ എം എല്‍ എ. ആലപ്പുഴ ബീച്ച് സ്ഥിതി ചെയ്യുന്നത് തന്റെ മണ്ഡലത്തിലായിട്ടും സന്ദര്‍ശനം തന്നെയും മറ്റൊരു എം എല്‍ എ ആയ എ ഡി തോമസിനെയും അറിയിച്ചില്ല. ആര്‍ക്കും എന്തും ചെയ്യാമെന്നാണോയെന്നും ജി സുധാകരന്‍ ചോദിച്ചു. കേന്ദ്ര ടൂറിസം പദ്ധതിയുടെ നിര്‍മാണ അവലോകനത്തിനായി കഴിഞ്ഞ ദിവസം സുരേഷ് ഗോപി ആലപ്പുഴയില്‍ എത്തിയതിനെത്തുടര്‍ന്നാണ് വിമര്‍ശനം.ആലപ്പുഴ മുനിസിപ്പാലിറ്റി കേരളോത്സവം പരിപാടിയുടെ ഉദ്ഘടന പ്രസംഗത്തില്‍ സംസാരിക്കവെയായിരുന്നു സുധാകരന്റെ പ്രതികരണം. ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതാക്കി വെച്ചുവെന്നും കെ സി വേണുഗോപാലിന്റെ ഫോട്ടോയ്ക്ക് വലുപ്പം കൂടിയെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു. സംസ്ഥാനം നടത്തുന്ന പരിപാടികളില്‍ എം എല്‍ എയ്ക്കാണ് പ്രാധാന്യം. ബാനറില്‍ ഫോട്ടോ വെച്ച് ആരും വലുതാകേണ്ട. സംഘാടകര്‍ വൃത്തികേട് കാണിക്കരുതെന്നും ജി സുധാകരന്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ബീച്ചില്‍ നടപ്പാക്കുന്ന ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നുമാണ് സുരേഷ് ഗോപി സന്ദര്‍ശന ശേഷം പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള ടൂറിസം പദ്ധതികളുടെ നടത്തിപ്പില്‍ മുമ്പ് വലിയ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. Content Highlights: G Sudhakaran criticized Suresh Gopi for visiting Alappuzha beach to review Swadesh Darshan tourism works without informing local MLAs. Speaking at the Alappuzha municipality Keralotsavam inauguration, he also objected to smaller photo size for the inaugurator compared to KC Venugopal. Suresh Gopi had stated that the beach tourism project would finish by December.