ന്യൂഡല്‍ഹി | പുറത്തെ വായുമലിനീകരണം പോലെ തന്നെ വീടുകളിലേയും ആശുപത്രികളിലേയും അകത്തെ വായുമലിനീകരണവും നവജാതശിശുക്കളുടെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായി വിദഗ്ദ്ധര്‍. നവജാതശിശുക്കളുടെ ശ്വാസകോശവും രോഗപ്രതിരോധ സംവിധാനവും പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ഘട്ടത്തിലായതിനാല്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് വായുമലിനീകരണം മൂലമുള്ള പ്രത്യാഘാതങ്ങള്‍ നവജാതശിശുക്കളെയാണ് കൂടുതല്‍ ബാധിക്കുന്നത്.ശൈശവാവസ്ഥയില്‍ വീടിനുള്ളിലെ മലിനവായു ശ്വസിക്കുന്നത് കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി കുറക്കുമെന്നും ഇത് അണുബാധകള്‍ക്കും ഗുരുതരമായാല്‍ ശ്വാസംമുട്ടലിനും വഴിവെക്കുമെന്നും ദ വുമണ്‍സ് ഹോസ്പിറ്റലിലെ നിയോനറ്റോളജി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ രഘുറാം മല്ലയ്യ വ്യക്തമാക്കുന്നു.മതിയായ വായുസഞ്ചാരമില്ലാത്ത മുറികളിലേക്ക് പുറത്തുനിന്നുള്ള മലിനവായു കടന്നുകൂടുകയും അവിടെത്തന്നെ തങ്ങിനില്ക്കുന്നതും, അടുക്കളകളില്‍ കൃത്യമായ വെന്റിലേഷന് ഇല്ലാതെവന്നാല്‍ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക വീടിനുള്ളിലേക്ക് വരുന്നതും, വീടുകള്‍ക്കുള്ളില്‍ നിന്നുള്ള പുകവലി വഴി ഉണ്ടാകുന്ന പുകയും, ഫര്‍ണിച്ചര്‍ പോളിഷ്, പുതിയ പെയിന്റ് തുടങ്ങിയവയില്‍ നിന്ന് പുറത്തുവരുന്ന രാസവാതകങ്ങളുമാണ് വീടുകളിലെ നാല് പ്രധാന വായുമലിനീകരണ സ്രോതസ്സുകള്‍.വായുമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ കുഞ്ഞ് ജനിക്കുന്നതിന് മുന്‍പുതന്നെ ആരംഭിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വീടുകളിലും ആശുപത്രികളിലും കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുകയും, പുകവലിയും പാചകപ്പുകയും കെട്ടിനില്‍ക്കാതെ നോക്കുകയും വേണം. ആശുപത്രികളില്‍ നവജാതശിശുക്കളുടെ പരിചരണത്തിനായി കേന്ദ്രീകൃത എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് ഡോ മല്ലയ്യ ചൂണ്ടിക്കാട്ടി.Content Highlights: Experts warn that indoor air pollution in homes and hospitals severely threatens newborns due to their underdeveloped lungs and immunity. Key sources include poor ventilation, cooking smoke, secondhand tobacco smoke, and chemical fumes from paint. Ensuring proper airflow and using air purifiers can protect infants.