സഅദിയ്യ വ്യുമന്‍സ് ശരീഅ: ഫാളില, സഅദിയ്യ കോഴ്സ് ഫലം പ്രഖ്യാപിച്ചു, വൈ കെ ഫാത്തിമക്കും ഫഹ്മിദക്കും ഒന്നാം റാങ്ക്

Wait 5 sec.

ദേളി | ജാമിഅഃ സഅദിയ്യ അറബിയ്യയുടെ കീഴില്‍ പെണ്‍കുട്ടികള്‍ക്കായി സംവിധാനിച്ച ഡിഗ്രി ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെയും ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് തിയോളജിയുടെയും ഫലം പ്രഖ്യാപിച്ചു.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഫ്‌ലിയേഷനില്‍ അഫ്സലുല്‍ ഉലമ ബി എ അറബിക് ഡിഗ്രിയോടൊപ്പം ഇസ്‌ലാമിക അടിസ്ഥാന വിഷയങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് പഠനം നടത്തുന്ന ത്രിവര്‍ഷ കോഴ്‌സ് ആണ് ഡിഗ്രി ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ്. വൈ കെ ഫാത്തിമ എടനീര്‍ ഒന്നാം റാങ്കും ഫാത്തിമത് റഫ, ശിബിന്‍ പള്ളിക്കര രണ്ടാം റാങ്കും ഫാത്തിമത് റാഹിമ ആദൂര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.കേരള സിലബസില്‍ കോമേഴ്സ്, ഹ്യുമാനിറ്റീസ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഫ്ലിയേഷനില്‍ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി, കോഴ്സുകള്‍ പഠിക്കുന്നതോടൊപ്പം ശരീഅത്ത് പഠനം നടത്തുന്നതാണ് ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് തിയോളജി കോഴ്‌സ്. ഫഹ്മിദ ദേലംമ്പാടി ഒന്നാം റാങ്കും ആയിഷത് ഇഫ്ര മൊഗ്രാല്‍ പുത്തൂര്‍ രണ്ടാം റാങ്കും സജ്‌ല മൊഗ്രാല്‍ മൂന്നാം റാങ്കും കരസ്ഥാക്കി.ഫലം അറിയാന്‍ സഅദിയ്യ അറബിക് കോളജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (https://saadiyaarabiccollege.ac.in/results.php).പൂര്‍ണമായും ഇസ്‌ലാമിക അന്തരീക്ഷത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് മത, ഭൗതിക വിദ്യാഭ്യാസം ഒരു കുടക്കീഴില്‍ നല്‍കാന്‍ സാധിക്കുന്നു എന്നതാണ് സഅദിയ്യ വ്യുമന്‍സ് കോളജിനെ വ്യത്യസ്തമാക്കുന്നത്. കാല്‍നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ഥിനികള്‍ വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കുകയും സമൂഹത്തില്‍ വിവിധ മേഖലകളില്‍ സേവനം ചെയ്യുകയും ചെയ്യുന്നു. 2027 ജനുവരിയില്‍ നടക്കുന്ന കോണ്‍വെക്കേഷനില്‍ വെച്ച് വിജയികള്‍ക്കുള്ള സനദ്ദാനം ഉണ്ടായിരിക്കും.റാങ്ക് നേടിയ വിദ്യാര്‍ഥിനികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സഅദിയ്യ ജനറല്‍ സെക്രട്ടറി എ പി അബ്ദുള്ള മുസ്‌ലിയാര്‍ മാണികോത്ത്, സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പ്രിന്‍സിപ്പല്‍ ഡോ. സ്വലാഹുദ്ധീന്‍ അയ്യൂബി അനുമോദനം അറിയിച്ചു.Content Highlights: Jamia Saadiya Arabiyya has officially announced the exam results for the Women’s Sharia Fazila and Saadiyya courses. Y K Fathima and Fahmida emerged as the first-rank holders in their respective programs. The institution congratulated the top achievers and successful candidates on their academic excellence.