ജോലിയോടൊപ്പം പഠനം; ഐ ഐ എം ലക്നോ വിളിക്കുന്നുഎം ബി എ ചെയ്യാൻ

Wait 5 sec.

ദ്വിവത്സര പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ച് ഐ ഐ എം ലക്നോ. ജോലിയോടൊപ്പം പഠനം നടത്തുന്നവർക്കായി നടപ്പാക്കുന്ന പ്രോഗ്രാമാണ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് വർക്കിംഗ് എക്സിക്യൂട്ടീവ്സ് എം ബി എ (പി ജി പി ഡബ്ല്യു ഇ). ഐ ഐ എം ലക്നോവിന്റെ നോയിഡ ക്യാമ്പസിലാണ് പ്രോഗ്രാം നടപ്പാക്കുന്നത്.ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ, സംരംഭകർ, പ്രൊഫഷനലുകൾ എന്നിവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പ്രോഗ്രാം, തങ്ങളുടെ നിലവിലെ ജോലിയോ ബിസിനസ്സോ തുടർന്നുകൊണ്ടുതന്നെ മാനേജ്മെന്റ് വിദ്യാഭ്യാസം നേടാൻ സഹായിക്കുന്നു.മാറിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് സാഹചര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ആവശ്യമായ മാനേജ്മെന്റ്അറിവും നേതൃപാടവവും നൈപുണ്യങ്ങളും വിദ്യാർഥികൾക്ക് നൽകുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.2027-29 ബാച്ചിലേക്കുള്ള പ്രവേശനം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. താത്പര്യമുള്ള വിദ്യാർഥികൾക്ക് iiml.ac.in/pgpwe-application-form എന്ന ലിങ്ക് വഴി ഡിസംബർ 31 വരെ അപേക്ഷിക്കാം.യോഗ്യതാ പ്രവേശന പരീക്ഷകളിലെ (ജിമാറ്റ്, ജി ആർ ഇ, ക്യാറ്റ്, ഗേറ്റ് അല്ലെങ്കിൽ പി ജി പി ഡബ്ല്യു ഇ എൻട്രൻസ് ടെസ്റ്റ്) പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ റൈറ്റിംഗ് എബിലിറ്റി ടെസ്റ്റ്, ‘പേഴ്‌സനൽ ഇന്റർവ്യൂ’ എന്നിവക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യും. ഐ ഐ എം ലക്നോവിന്റെ നോയിഡ ക്യാമ്പസിൽ മാസത്തിൽ രണ്ടോ മൂന്നോ തവണയായിരിക്കും ക്ലാസ്സുകൾ നടക്കുകയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.Content Highlights: IIM Lucknow has invited applications for its two-year Working Executives MBA (PGPWE) 2027-29 at the Noida campus. Designed for professionals and entrepreneurs, admissions are based on GMAT, GRE, CAT, GATE, or PGPWE entrance scores. Eligible candidates can apply online until December 31.