ഇന്നു വൈകിട്ട് പടിഞ്ഞാറേ ചക്രവാളത്തിലേക്ക് ടോർച്ചടിച്ച് വോയേജർ പേടകത്തിലേക്ക് ഒരു സന്ദേശം കൊടുത്താലോ. നമ്മൾ മാത്രമല്ല, ലോകത്ത് അനേകമനേകം മനുഷ്യർ ഇന്ന് ആകാശത്തേക്ക് ടോർച്ചടിക്കും. മനുഷ്യരാശി അയച്ച വോയേജർ പേടകം 49 വർഷത്തെ യാത്രയ്ക്കുശേഷം ഒരു പ്രകാശദിവസം അകലെയെത്തുന്ന ചരിത്രദിവസമാണ് നവംബർ 18. Shine Bright for Voyager’s Light-Day ഈ ചരിത്രനിമിഷം ലോകത്തുള്ള എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ച് ആഘോഷിക്കാനായി നാസ ഒരു പ്രത്യേകപരിപാടിതന്നെ സംഘടിപ്പിച്ചിരിക്കുകയാണ്. Shine Bright for Voyager’s Light-Day എന്നാണ് ഇതിന്റെ പേര്. […]Source