മേഖലയിലെ നിലവിലെ സാഹചര്യം കാരണം, ജിദ്ദയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ 2026 നവംബർ 24 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു.അതോടൊപ്പം റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2026 നവംബർ 30 വരെ നിർത്തിവച്ചിരിക്കുന്നത് തുടരുംമെന്നും എയർ ഇന്ത്യ അറിയിച്ചു.2026 നവംബർ 20-നോ അതിനുമുമ്പോ ബുക്ക് ചെയ്തതും, നവംബർ 24 വരെയുള്ള യാത്രയ്ക്കായി കൺഫേം ടിക്കറ്റുള്ളതുമായ ജിദ്ദയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് സീറ്റ് ലഭ്യതയ്ക്ക് വിധേയമായി സൗജന്യമായി യാത്രാ തീയതി മാറ്റാവുന്നതാണ്, അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും റീഫണ്ടായി കൈപ്പറ്റാമെന്നും . 2026 നവംബർ 10-നോ അതിനുമുമ്പോ ബുക്ക് ചെയ്തതും, നവംബർ 30 വരെയുള്ള യാത്രയ്ക്കായി കൺഫേം ടിക്കറ്റുള്ളതുമായ റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കും ഈ ആനുകൂല്യം ബാധകമാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി.The post എയർ ഇന്ത്യ ജിദ്ദ സർവീസ് നവംബർ 24 വരെ റദ്ദാക്കി appeared first on Arabian Malayali.