‘എന്നെ ഇരുട്ടിലാഴ്ത്തിയവര്‍ ഇന്ന് രാജ്യത്തേയും അന്ധകാരത്തിലാഴ്ത്താന്‍ ശ്രമിക്കുന്നു’;ബില്‍ക്കീസ് ബാനോ കൊച്ചിയില്‍

Wait 5 sec.

കൊച്ചി |  തന്റെ ജീവിതം ഇരുട്ടിലാഴ്ത്തിയവര്‍ ഇന്ന് രാജ്യം മുഴുവന്‍ അന്ധകാരത്തിലാഴ്ത്താന്‍ ശ്രമിക്കുകയാണെന്ന് ബില്‍ക്കീസ് ബാനോ. കൊച്ചിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബില്‍ക്കീസ് ബാനോ. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ അഗാധമായ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. ഗുജറാത്തില്‍ തങ്ങള്‍ കണ്ടതും അനുഭവിച്ചതുമായ ക്രൂരതകള്‍ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കുകയാണ്. നീതി തേടി രാജ്യത്തുടനീളം അലയേണ്ടിവരുന്ന അവസ്ഥയാണ് തനിക്കുള്ളതെന്നും അവര്‍ വ്യക്തമാക്കി. നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് വളരെ സ്‌നേഹത്തോടെയാണ് എന്നെ ഇവിടേക്ക് ക്ഷണിച്ചത്. എന്നും എന്നെ ചേര്‍ത്തുനിര്‍ത്തിയ എല്ലാവര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി അറിയിക്കുന്നു- അവര്‍ പറഞ്ഞു ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 14 പേരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസില്‍ ജീവപര്യന്തം അനുഭവിച്ചിരുന്ന രണ്ടു പേരുടെ ശിക്ഷാവിധി സുപ്രീം കോടതി അടുത്തിടെ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ ബില്‍ക്കീസ് ബാനോയും കുടുംബവും ഈ മാസമാദ്യം ഗുജറാത്ത് വിട്ടിരുന്നു.Content Highlights: Bilkis Bano addressed the Welfare Party state conference in Kochi, saying those who plunged her life into darkness now try to darken the country. She noted that atrocities seen in Gujarat are recurring and she must travel for justice. Her family left Gujarat earlier this month after two convicts received bail.