​​വെളുക്കാൻ ക്രീ പുരട്ടാറുണ്ടാേ? വൃക്കകൾ അപകടത്തിലാണ്; 17കാരിയുടെ അനുഭവം പാഠം

Wait 5 sec.

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നമ്മളിൽ പലരെയും അലട്ടുന്ന ഒരു ചോദ്യമുണ്ട്—’എന്റെ നിറം അല്പം കൂടി വെളുത്തിരുന്നെങ്കിൽ…’ഒരാഴ്ച കൊണ്ട് മുഖം വെട്ടിത്തിളങ്ങും, കറുത്ത പാടുകൾ അപ്രത്യക്ഷമാകും, നിങ്ങളുടെ ആത്മവിശ്വാസം വാനോളം ഉയരും…. തുടങ്ങിയ വാഗ്ദാനങ്ങളുമായി സോഷ്യൽ മീഡിയയിലും കടകളിലും നിറഞ്ഞുനിൽക്കുന്ന ഫെയർനെസ് ക്രീമുകൾക്ക് പിന്നാലെ പായുന്നവരാണ്  പലരും. പ്രത്യേകിച്ച് സ്ത്രീകൾ. എന്നാൽ, ആ വെളുപ്പിന് നിങ്ങൾ നൽകേണ്ടി വരുന്ന വില നിങ്ങളുടെ ജീവൻ തന്നെയായാലോ?വെറും 17 വയസ്സുള്ള ഒരു പെൺകുട്ടി. ജീവിതം തുടങ്ങുന്നതേയുള്ളൂ. സൗന്ദര്യം കൂട്ടാനായി അവൾ ഉപയോഗിച്ച ഒരു ഫെയർനെസ് ക്രീം അവളെ എത്തിച്ചത് ഗുരുതരമായ വൃക്ക രോഗത്തിലേക്കാണ്. കേരളത്തെ ഞെട്ടിച്ച ആ വാർത്തയുടെ യാഥാർത്ഥ്യമെന്താണ്? എങ്ങനെയാണ് ഒരു ക്രീം നമ്മുടെ ആന്തരികാവയവങ്ങളെ തകർക്കുന്നത്? സൗന്ദര്യ വർധക വസ്തുക്കളുടെ പരസ്യക്കെണികളിൽ വീഴാതിരിക്കാൻ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം? നമുക്ക് പരിശോധിക്കാം.