ഭൂമിയിലെ ഏറ്റവും വലിയ ഹിമസംഭരണിയായ അന്റാർട്ടിക്കയെക്കുറിച്ച് ഒരുകാലത്ത് ശാസ്ത്രജ്ഞർക്ക് വലിയ ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. ദീർഘകാലം അത് മാറ്റമില്ലാത്ത, സ്ഥിരതയാർന്ന ഒരു ഹിമലോകമായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനത്തിന്റെ വ്യക്തമായ സൂചനകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പ്രധാനമായും വടക്കൻ അർധഗോളത്തിലേക്കാണ് തിരിഞ്ഞത്Source