കോഴിക്കോട് | കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു ഡി എസ് എഫും കണ്ണൂര്‍ സര്‍വകാലാശാലയില്‍ എസ് എഫ് ഐയും ഉജ്ജ്വല വിജയം ആവര്‍ത്തിച്ചു. കണ്ണൂരില്‍ തുടര്‍ച്ചയായ 27ാം വര്‍ഷമാണ് എസ്എഫ് ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാലിക്കറ്റില്‍ യു ഡി എസ് എഫ് യൂണിയന്‍ പിടിക്കുന്നത്.കലിക്കറ്റില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, ലേഡി വൈസ് ചെയര്‍പേഴ്സണ്‍, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സീറ്റുകള്‍ യു ഡി എസ് എഫ് നിലനിര്‍ത്തി. കോഴിക്കോട്, മലപ്പുറം,പാലക്കാട് , തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് സീറ്റുകളിലും യു ഡി എസ് എഫ് വിജയിച്ചു.കണ്ണൂര്‍ സര്‍വകാലാശാലയില്‍ മത്സരിച്ച മുഴുവന്‍ സീറ്റിലും എസ് എഫ് ഐ ജയിച്ചു. കാസര്‍കോട് ജില്ലാ എക്സിക്യൂട്ടീവ് യു ഡി എഫ് എഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. വയനാട് എക്സിക്യൂട്ടീവില്‍ യു ഡി എസ് എഫ് സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫലം പുറത്തുവന്നതിന് പിന്നാലെ എസ് എഫ് ഐ-യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പോലീസ് ഇടപെട്ട് എസ് എഫ് ഐ പ്രവര്‍ത്തകരെയും യു ഡി എസ് എഫ് പ്രവര്‍ത്തകരെയും ക്യാമ്പസില്‍ നിന്ന് നീക്കി. വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ചെയ്തു. Content Highlights:UDSF won the Calicut University Union election for the third consecutive term, securing key executive posts. SFI retained Kannur University Union for the 27th consecutive year, winning all contested seats. Police restored order after post-result clashes broke out between SFI and UDSF workers.