യു കെ സർക്കാറിന്റെ മുൻനിര അന്താരാഷ്ട്ര സ്‌കോളർഷിപ്പുകളിലൊന്നായ ചീവ്‌നിംഗ് സ്‌കോളർഷിപ്പോടെ മാസ്റ്റേഴ്സ് ചെയ്യാൻ അവസരമൊരുങ്ങുന്നു. യു കെയിൽ ഒരുവർഷം ദൈർഘ്യമുള്ള മാസ്റ്റേഴ്സ് ബിരുദ പ്രോഗ്രാം പൂർണ സാമ്പത്തിക സഹായത്തോടെ പഠിക്കാം. സ്കോളർഷിപ്പുകൾക്ക് യു കെ സർക്കാർ അപേക്ഷ ക്ഷണിച്ചു. ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസും വിവിധ ഓർഗനൈസേഷനുകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അക്കാദമികമായും പ്രൊഫഷനലായും ആഗോളതലത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ളവരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. ട്യൂഷൻ ഫീസ്, യാത്രാച്ചെലവ്, വിസ അലവൻസ്, താമസത്തിനും മറ്റുമായി പ്രതിമാസം സ്‌റ്റൈപെൻഡ് എന്നിവയും സ്‌കോളർഷിപ്പിന്റെ ഭാഗമായി ലഭിക്കും.യോഗ്യതബിരുദത്തിനുശേഷം കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർ ആയിരിക്കണം.അപേക്ഷ നൽകുമ്പോൾ ഒരു യു കെ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് പ്രവേശനം നേടുന്നതിന് യോഗ്യതയുള്ള യു ജി പ്രോഗ്രാം പൂർത്തിയാക്കിയിരിക്കണം.അപേക്ഷാസമർപ്പണ സമയത്ത് ബിരുദസർട്ടിഫിക്കറ്റുകൾ ലഭിക്കാത്തവർ അഭിമുഖത്തിന് എത്തുന്പോൾ ഹാജരാക്കണം.തിരഞ്ഞെടുപ്പ്യു കെയിലുള്ള മൂന്ന് സർവകലാശാലകളിലെ ഏതെങ്കിലും ഒന്നിൽ നിന്ന് യോഗ്യമായ കോഴ്‌സ് തിരഞ്ഞെടുക്കണം. ഈ കോഴ്സ് ഫുൾ ടൈം ആയിരിക്കണം. പാർട്ട് ടൈമായോ വിദൂരസമ്പ്രദായം വഴിയോ ഉള്ള കോഴ്‌സാകാൻ പാടില്ല. ഈ സർവകലാശാലകളിൽ ഒന്നിൽ നിന്ന് പ്രവേശനത്തിനുള്ള ഓഫർ ലെറ്റർ അപേക്ഷ സമർപ്പിക്കുന്നതിന്റെ അവസാന തീയതിക്ക് മുന്പ് ലഭിക്കണം.ബിരുദാനന്തര ബിരുദതലത്തിലുള്ള കോഴ്‌സായിരിക്കണം. ഗവേഷണ വിഷയങ്ങളായിരിക്കരുത്.അതത് സർവകലാശാലകളുടെ വെബ്‌സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാം. പേഴ്‌സനൽ സ്റ്റേറ്റ്മെന്റ്, ഇംഗ്ലീഷ് ഭാഷ തെളിയിക്കുന്ന രേഖകൾ (പരീക്ഷാസ്‌കോർ), യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ, അക്കാദമിക്, പ്രൊഫഷനൽ റഫറൻസുകൾ എന്നിവ സമർപ്പിക്കണം. ഓരോ സർവകലാശാലയുടെയും പ്രവേശന നടപടികൾ വ്യത്യസ്തമാണ്. സർവകലാശാല നൽകുന്ന ഓഫർ ലെറ്റർ അപേക്ഷയോടൊപ്പം സമർപ്പിക്കണം. നേരത്തേ യു കെ സർക്കാർ സ്‌കോളർഷിപ്പ് ലഭിച്ച് യു കെയിൽ പഠിച്ചവർക്ക് അപേക്ഷിക്കാനാകില്ല.അപേക്ഷwww.chevening.org nom വെബ്‌സൈറ്റ് വഴി ഒക്ടോബർ ആറ് വരെ അപേക്ഷിക്കാം. 2027 ഫെബ്രുവരി പകുതിക്കുള്ളിൽ അഭിമുഖത്തിനുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി അഭിമുഖം നടത്തും. ജൂൺ പകുതിയോടെ ഫലം പ്രസിദ്ധീകരിക്കും. 2027 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി പ്രോഗ്രാം ആരംഭിക്കും.Content Highlights: The UK government has invited applications for the prestigious fully funded Chevening Master’s Scholarship. The scholarship covers complete tuition fees, living stipend, airfare, and visa expenses for a one-year Master’s degree. Eligible candidates with two years of work experience can apply online through chevening.org.