കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

Wait 5 sec.

ന്യൂഡല്‍ഹി | രാജ്യത്ത് വന്ദേമാതര വിവാദം കത്തി നില്‍ക്കുന്നതിനിടെ ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചത്. ഇതിനിടെ നേതാക്കള്‍ അസ്വസ്ഥരാവുന്നതും കാണാമായിരുന്നു.ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെ കോണ്‍ഗ്രസിന് തിരിച്ചടിയായി. നേതാക്കളുടെ അറിവോടെയല്ല വന്ദേമാതരം പൂര്‍ണമായി ആലപിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ രാഷ്ട്രീയമാണ് ഇതിലൂടെ വ്യക്തമായതെന്ന് ആരോപണം ഉയര്‍ന്നു.കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് ഉത്തരവു നല്‍കിയതും വിവാദമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ആലപിച്ചിരുന്നില്ല.