ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Wait 5 sec.

ജക്കാര്‍ത്ത | ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ നാശ നഷ്ടങ്ങളുടെ കണക്ക് പുറത്ത് വിട്ടിട്ടില്ല.ഇന്തോനേഷ്യന്‍ സമയം രാവിലെ 5.58-ന് 10 കിലോമീറ്റര്‍ ആഴത്തില്‍ ഇന്തോനേഷ്യയിലെ ഫ്ലോറസ് മേഖലയിലാണ് ഭൂചലനമുണ്ടായതെന്നാണ് വിവരം. ഈസ്റ്റ് നുസ തെങ്ഗാര പ്രവിശ്യയിലെ എന്‍ഡെ നഗരത്തിന് വടക്കുപടിഞ്ഞാറായി 68 കിലോമീറ്റര്‍ (42 മൈല്‍) അകലെയായിരുന്നു ഉപരിതലത്തോട് ചേര്‍ന്നുള്ള ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്.6.1 തീവ്രത രേഖപ്പെടുത്തിയ ചലനം അടക്കം രണ്ട് തുടര്‍ ചലനങ്ങളും ഉണ്ടായി. കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ കുലുങ്ങുന്നതും ജനങ്ങള്‍ പരിഭ്രാന്തരാകുന്നതുമായ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആള്‍ നാശമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.ഇന്തോനേഷ്യയുടെ കാലാവസ്ഥാ-ഭൗതികശാസ്ത്ര ഏജന്‍സി (ബിഎംകെജി) സുനാമി മുന്നറിയിപ്പ് നല്‍കുകയും, തീരപ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നും അകന്നുനില്‍ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.കടലിനടിയിലുണ്ടായ ഈ ഭൂകമ്പം മൂലം ഓസ്‌ട്രേലിയന്‍ പ്രധാന ഭൂപ്രദേശത്തോ ദ്വീപുകളിലോ മറ്റ് പ്രദേശങ്ങളിലോ സുനാമി ഭീഷണിയില്ലെന്ന് ഓസ്‌ട്രേലിയയുടെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. Content Highlights: A powerful 7.7 magnitude earthquake struck the Flores region in eastern Indonesia early Saturday morning. Authorities issued a tsunami warning urging residents along coastal areas to evacuate to higher ground immediately. Multiple aftershocks were recorded while officials monitored the affected zones for structural damages.