ക്ഷേമപദ്ധതികൾ ആരുടെയും ഔദാര്യമല്ല, മറിച്ച് ഓരോ പൗരന്റെയും അവകാശമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തങ്ങളെ അതിജീവിച്ച് കേരളം മുന്നേറുകയാണെന്നും, ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം സർക്കാർ എന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജാതി, മതം, ലിംഗവിവേചനം, വിദ്വേഷം എന്നിവ മറന്ന് എല്ലാവരും ഐക്യത്തോടെ മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.മതേതരത്വവും ജനാധിപത്യ ബോധവും തുല്യതയുമാണ് കേരളത്തിന്റെ യഥാർഥ ശക്തിയെന്നും, യുവതലമുറയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.The post ക്ഷേമപദ്ധതികൾ പൗരന്റെ അവകാശം; യുവതലമുറയാണ് രാജ്യത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.