തിരുവനന്തപുരം | കേരള സര്‍വകലാശാലയിലെ എസ് എഫ് ഐ പ്രതിഷേധത്തില്‍ കേസെടുത്ത് പോലീസ്. സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് അടക്കം 10 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സര്‍വകലാശാല ആസ്ഥാനത്ത് അതിക്രമിച്ചു കയറി, ഓഫീസിനകത്തെ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും തടഞ്ഞുനിര്‍ത്തി, ഉച്ചത്തില്‍ അസഭ്യ വാക്കുകള്‍ വിളിച്ചുപറഞ്ഞ് സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി തുടങ്ങി പ്രതികള്‍ പടക്കം പൊട്ടിക്കുകയും പൊതുജനശല്യം ഉണ്ടാക്കുകയും ചെയ്തുവെന്നും എഫ് ഐ ആറില്‍ പറയുന്നു.കേരളം സര്‍വകലാശാല എല്‍ എല്‍ ബി പരീക്ഷ നടത്തിപ്പിലെ അപാകതകള്‍ക്കെതിരെയാണ് വേറിട്ട പ്രതിഷേധം എസ് എഫ് ഐ നടത്തിയത്. വി സി മോഹനന്‍ കുന്നുമ്മലിന്റെ ചിത്രത്തില്‍ പൊട്ടുതൊട്ട് പ്രതിഷേധിച്ചുക്കൊണ്ടാണ് എസ് എഫ് ഐ രംഗത്ത് വന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ് എഫ് ഐ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ‘സംഘിക്ക് പൊട്ടുതൊടല്‍’ എന്ന് പേരിട്ട പ്രതിഷേധത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്.മുഴുവന്‍ വിദ്യാര്‍ഥികളും വി സിക്ക് എതിരാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി. വിദ്യാര്‍ഥി വിരുദ്ധ നിലപാട് തിരുത്തുക, റീവാലുവേഷന്‍ നിലനിര്‍ത്തുക, ഫീസ് കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. ആര്‍ എസ് എസിനു വേണ്ടി അടിമ പണി എടുക്കുന്ന സംഘിയായി മോഹനന്‍ കുന്നുമ്മല്‍ മാറിയെന്നും എസ് എഫ് ഐ പറഞ്ഞു. Content Highlights:Police filed a case against 10 identified SFI leaders, including state secretary PS Sanjeev, and 50 others following a complaint by the Kerala University Registrar. The charges include trespassing, disrupting public movement, and bursting firecrackers during their protest. SFI staged the demonstration targeting VC Mohanan Kunnummal over LLB examination issues.