ബഹ്റൈനിലെ റാംലി ഹൗസിങ് കോംപ്ലക്‌സില്‍ തീപിടുത്തം; അമ്മയും മൂന്ന് മൂന്ന് കുട്ടികളും മരിച്ചു

Wait 5 sec.

മനാമ| ബഹ്റൈനിലെ റാംലി ഹൗസിങ് കോംപ്ലക്‌സിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം. നാല് പേര്‍ക്ക് ദാരുണാന്ത്യം. അമ്മയും മൂന്ന് മൂന്ന് കുട്ടികളുമാണ് മരിച്ചത്. അഞ്ച്, മൂന്ന്, ഒന്ന് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം.തീപിടുത്തമുണ്ടായ വിവരം ലഭിച്ചയുടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെ റെസ്‌ക്യൂ ടീമുകളും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം ആരംഭിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.Content Highlights:A tragic fire broke out at a residential building in Bahrain Ramli Housing Complex resulting in four deaths. A mother and her three young children aged five, three and one lost their lives. Civil Defence rescue teams extinguished the blaze and officials launched an investigation into the cause.