റിയാദ്: വാലിഡ് ആയ ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയതിന് മൂന്ന് പ്രവാസികൾക്ക് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പിഴയും നാട് കടത്തലും ശിക്ഷ ചുമത്തി.ഒരു ഈജിപ്ഷ്യൻ പൗരനും ഇന്ത്യൻ പൗരനും 12,000 റിയാൽ വീതം പിഴയും ഒരു ചാഡിയൻ പൗരന് 11,000 റിയാൽ പിഴയും ചുമത്തി. മൂന്ന് പേരെയും സൗദിയിൽ നിന്നും നാടുകടത്തുന്നതും ശിക്ഷകളിൽ ഉൾപ്പെടുന്നു.സാധുവായ ലൈസൻസില്ലാതെ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ബാധകമായ ചട്ടങ്ങളുടെ ലംഘനമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.The post സൗദിയിൽ ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയതിന് ഇന്ത്യക്കാരനാടക്കമുള്ള മൂന്ന് പ്രവാസികൾക്ക് പിഴയും നാടുകടത്തലും ശിക്ഷ appeared first on Arabian Malayali.