തിരുവനന്തപുരം | ഓണക്കാല തിരക്കു പരിഗണിച്ച് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കെ എസ് ആര്‍ ടി സി. പ്രധാന കേന്ദ്രങ്ങളില്‍നിന്ന് ദീര്‍ഘദൂര ബസുകളും മറ്റ് അധിക സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതല്‍ 25 വരെയും ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുമാണ് വന്‍ തിരക്ക് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നതിന് അനുസരിച്ച് യാത്രക്കാര്‍ക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും. തിരക്കനുസരിച്ച് ഈ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും. ഇതിന് പുറമെ ബജറ്റ് ടൂറിസം സെല്‍ വഴി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവോണം ഒഴികെയുള്ള ദിവസങ്ങളില്‍ പരമാവധി ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യാനാണ് തീരുമാനം.അവധി ദിവസങ്ങളില്‍ പ്രധാന റൂട്ടുകളിലെ സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ആലപ്പുഴയില്‍നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും വോള്‍വോ എക്സിക്യൂട്ടീവ് ക്ലാസ് സര്‍വീസ് ഇതിനകം ഓടിത്തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള എക്സിക്യൂട്ടീവ് ക്ലാസ് സര്‍വീസ് ഓഗസ്റ്റ് 20ന് ആരംഭിക്കും. സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി കെ എസ് ആര്‍ ടി സി അറിയിച്ചു. Content Highlights:KSRTC has arranged extra long-distance and interstate buses to handle the Onam rush from August 21 to September 3. Special services will connect Kerala with Bengaluru and Chennai. Advanced seat booking and Budget Tourism Cell trips are available, with maximum schedules operational except Thiruonam.