കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ

Wait 5 sec.

തൃശ്ശൂര്‍| കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ മാസം അനീഷ് സ്പായില്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. അനീഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. നേരത്തെയും ഇയാള്‍ വിയ്യൂര്‍ ജയിലില്‍ കിടന്നിരുന്നു. അന്ന് ജയിലില്‍ വെച്ച് അനീഷ് അക്രമപ്രവര്‍ത്തനം നടത്തിയ സംഭവവും ഉണ്ടായി.ഇയാള്‍ക്കെതിരെ നേരത്തയും നിരവധി കേസുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് പുറത്തിറങ്ങി. ഇതിനിടെയാണ് കൊച്ചിയിലെ സ്പായില്‍ കയറി ഭീഷണി മുഴക്കിയത്.കര്‍ണാടകയില്‍ അഞ്ചും തമിഴ്നാട്ടില്‍ മൂന്നും കേസുകളാണ് അനീഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം കേസുകളും വധശ്രമവുമായി ബന്ധപ്പെട്ടായിരുന്നു.സ്പായില്‍ നടത്തിയ അക്രമത്തില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നു. എന്നാല്‍ ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ സംസ്ഥാനം വിടാന്‍ അനീഷ് ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ അതിന് മുമ്പ് പോലീസ് പിടികൂടുകയായിരുന്നു.Content Highlights:Nedumbassery police arrested notorious gangster Maradu Aneesh under KAAPA following a complaint for threatening staff at a Kochi spa. He has been shifted to Viyyur Central Jail where he previously served time. Aneesh faces multiple attempted murder cases across Kerala, Karnataka, and Tamil Nadu.