കൊച്ചി \ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗം മെബിന്‍ ജോസ്, സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ബേസില്‍, യദു, ബിനീഷ് എന്നിവരാണ് റിമാന്‍ഡിലായത്. തന്നെ കയ്യേറ്റം ചെയ്തു എന്ന സിസ തോമസിന്റെ പരാതിയില്‍ എടുത്ത കേസിലാണ് നടപടി. അതേ സമയം പ്രതിഷേധ സമരത്തിനെതിരായ ആദ്യകേസില്‍ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് വൈസ് ചാന്‍സലര്‍ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളും പേഴ്‌സണല്‍ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും പരാതിയിലുണ്ട്.സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ എത്തിയതായിരുന്നു വിസി സിസ തോമസ്. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ ലിഫ്റ്റിന് മുന്‍പിലും സര്‍വകലാശാല ഗേറ്റിന് സമീപത്തും വെച്ച് വിസിയെ തടഞ്ഞത്.Content Highlights: Four SFI activists were remanded by the court in connection with the assault case filed by Kalady Sanskrit University VC Cisa Thomas. The VC complained that students assaulted her and blocked official duties during a syndicate meeting protest. The court granted them bail in the initial case.