ബഹ്‌റൈനിൽ ഡെന്റൽ അസിസ്റ്റന്റ് ലൈസൻസിംഗ് പരീക്ഷ നിർബന്ധമാക്കി എൻ.എച്ച്.ആർ.എ;ആദ്യ പരീക്ഷ വിജയകരമായി സംഘടിപ്പിച്ചു

Wait 5 sec.

മനാമ: ബഹ്‌റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) ഡെന്റൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രഥമ ദേശീയ ലൈസൻസിംഗ് പരീക്ഷ വിജയകരമായി സംഘടിപ്പിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയിലെ ലൈസൻസിംഗ് മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, എൻ.എച്ച്.ആർ.എയിലെ തദ്ദേശീയ വിദഗ്ദ്ധരാണ് ഈ പരീക്ഷാ സംവിധാനം പൂർണ്ണമായും വികസിപ്പിച്ചെടുത്തത്.ബഹ്‌റൈനിൽ ജോലി ചെയ്യുന്നതിന് ഡെന്റൽ അസിസ്റ്റന്റുമാർക്ക് ഇനി മുതൽ ഈ ലൈസൻസിംഗ് പരീക്ഷ നിർബന്ധമാണെന്ന് എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് മുഹമ്മദ് അൽ-അൻസാരി പറഞ്ഞു. പ്രൊഫഷണൽ മൂല്യനിർണ്ണയത്തിലും ലൈസൻസിംഗ് പ്രക്രിയയിലും കൂടുതൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും ഈ നീക്കം നിർണ്ണായകമാകും. സ്വദേശി ടെക്നിക്കൽ ടീമുകളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി പ്രൊഫഷണൽ ലൈസൻസിംഗ് സംവിധാനം കൂടുതൽ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.The post ബഹ്‌റൈനിൽ ഡെന്റൽ അസിസ്റ്റന്റ് ലൈസൻസിംഗ് പരീക്ഷ നിർബന്ധമാക്കി എൻ.എച്ച്.ആർ.എ;ആദ്യ പരീക്ഷ വിജയകരമായി സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.