വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അന്ത്യം; ലോക ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച് ഇന്ത്യ

Wait 5 sec.

ന്യൂഡല്‍ഹി | ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. ഇന്ന് നടന്ന വനിതാ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍, ചൈനയുടെ ജിയ യി ഫാന്‍-ഷാങ് ഷു സിയാന്‍ സഖ്യത്തെ പരാജയപ്പെടുത്തി ഇവര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു.പരുക്കില്‍ നിന്ന് മുക്തയായി തിരിച്ചെത്തിയാണ് ട്രീസ നേട്ടം കരസ്ഥമാക്കിയത്. ഒരു മണിക്കൂറും ഒമ്പത് മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം വിജയം കൊയ്തത്. സ്‌കോര്‍: 16-21, 21-15, 21-13.2011-ല്‍ ലണ്ടനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയതിന് ശേഷം ഇതാദ്യമായാണ് വനിതാ ഡബിള്‍സില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പാക്കുന്നത്.Content Highlights: Treesa Jolly and Gayatri Gopichand script history by securing a medal at the BWF World Badminton Championships. The Indian pair defeated China’s fourth seeds Jia Yi Fan and Zhang Shu Xian in a thrilling quarterfinal. This marks India’s first women’s doubles medal at the event in 15 years.