അഭിമന്യു വധക്കേസ്; സാക്ഷി വിസ്താരം ഒക്ടോബറില്‍ തുടങ്ങും

Wait 5 sec.

കൊച്ചി| മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യു വധക്കേസില്‍ സാക്ഷി വിസ്താരം ഒക്ടോബറില്‍ തുടങ്ങും. ഒക്ടോബര്‍ 15 മുതല്‍ 17 ദിവസം സാക്ഷി വിസ്താരം നടക്കും. എട്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.കേസില്‍ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 26 പ്രതികളാണ് കേസിലുള്ളത്. ആദ്യ 16 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. അവര്‍ക്കെതിരെയുള്ള വിചാരണയായിരിക്കും ആദ്യ ഘട്ടത്തില്‍ നടക്കുക.2018 ജൂലൈ രണ്ടിന് എസ് എഫ് ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.Content Highlights:The witness examination in the Abhimanyu murder case will begin on October 15 and span 17 days. Trial commences eight years after the SFI leader was killed at Maharajas College in July 2018. The High Court directed authorities to complete trial proceedings against the first 16 accused within four months.