തൃശൂര്‍ | സംസ്ഥാനത്ത് ഒരുലക്ഷം യുവതീ യുവാക്കള്‍ക്ക് സി പി ആര്‍ പരിശീലനം നല്‍കാനൊരുങ്ങി ഡി വൈ എഫ് ഐ. സംഘടനയുടെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവര്‍ വ്യക്തമാക്കി. പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും നാളെ ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളന നഗരിയില്‍ നടക്കും.ഒരു യൂണിറ്റിലെ അഞ്ചുപേര്‍ക്കെങ്കിലും ശാസ്ത്രീയമായി സി പി ആര്‍ പരിശീലനം നിര്‍ബന്ധമായും നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. ഒരു മേഖലയില്‍ സി പി ആര്‍ നല്‍കാന്‍ അറിയുന്ന 30 പേര്‍ ഇപ്പോഴുണ്ട്.സി പി ആറില്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി ബഹുജന ക്യാമ്പയ്‌നായി വളര്‍ത്താനാണ് തീരുമാനമെന്ന് സനോജും വസീഫും പറഞ്ഞു.Content Highlights:DYFI has launched a massive health initiative in Kerala to impart CPR training to one lakh youth. The program aims to equip youngsters with critical life-saving skills during sudden cardiac emergencies. Trained medical professionals will conduct these session workshops across the state.