അസുഖബാധിതനായ സഹോദരന് യാത്ര ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ

Wait 5 sec.

നീണ്ട പ്രവാസജീവിതത്തിനിടയിൽ രോഗം മൂലം സൽമാനിയ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞു, നാട്ടിലേക്ക് തുടർ ചികിത്സക്കായി പോകേണ്ട അവസ്ഥയിൽ കഴിഞ്ഞിരുന്ന കൊല്ലം തേവലക്കര സ്വദേശിക്കു കൊല്ലം പ്രവാസി അസോസിയേഷന്റെ സഹായം. രോഗം കാരണം കഴിഞ്ഞ കുറെ നാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന സഹോദരനാണ് കെപിഎ യുടെ സഹായം ലഭിച്ചിരിക്കുന്നത്.  കെപിഎ യുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ   കെപിഎ  ചാരിറ്റി വിംഗ് യാത്ര ടിക്കറ്റ് കൈമാറി.The post അസുഖബാധിതനായ സഹോദരന് യാത്ര ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.