ന്യൂഡല്‍ഹി|സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. കര്‍ണാടകയില്‍ മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സാന്നിധ്യത്തിലാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്. തെലങ്കാനയില്‍ രേവന്ദ് റെഡ്ഢിയുടെയും ഹിമാചല്‍ പ്രദേശില്‍ സുഖ്വീന്ദര്‍ സിങ് സുഖുവിന്റെയും പരിപാടികളിലും വന്ദേമാതരം പൂര്‍ണ്ണമായും പാടി.അതേസമയം, കേരളത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. എപിസിസിഎഫ് നിര്‍ദേശ പ്രകാരമാണ് ആലപിച്ചതെന്നാണ് എസ്റ്റേറ്റ് വിഭാഗം നല്‍കിയ വിശദീകരണം.തമിഴ്‌നാട് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും വന്ദേ മാതരം പൂര്‍ണമായി ഒഴിവാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പതാക ഉയര്‍ത്തുന്ന സമയം ദേശീയഗാനം മാത്രമാണ് ആലപിച്ചത്.ദേശീയഗാനമായ ജനഗണമനയ്ക്ക് മുന്‍പ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ആലപിച്ചില്ല. എന്നാല്‍ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിച്ചത് വിവാദമായി.വന്ദേമാതരം ബില്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ അതിനെതിരെ ശക്തമായി എതിര്‍ത്ത പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. രാജ്യത്ത് കൂടുതല്‍ വിഭജനം സൃഷ്ടിക്കാന്‍ വന്ദേമാതരം ബില്‍ കാരണമാകുമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെട്ടെങ്കിലും മൂന്ന് മിനിറ്റുള്ള ഗാനം പൂര്‍ണമായും ചൊല്ലുകയായിരുന്നു.Content Highlights:Vande Mataram was fully sung at Independence Day events in Congress-ruled Karnataka, Telangana, and Himachal Pradesh. However, the song was omitted in ceremonies led by Kerala CM VD Satheesan and Tamil Nadu CM C Joseph Vijay. The occurrence at AICC headquarters has sparked widespread political debate.