ന്യൂഡല്‍ഹി|പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായുള്ള വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദന പരാതിയില്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹരജിയിലെ അലഹബാദ് ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ആരോപണങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോടും ഇഡിയോടും നിര്‍ദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഹൈക്കോടതിയില്‍ യാതൊരുവിധ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കരുതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.ഏതെങ്കിലും തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ പാലിക്കാന്‍ കോടതിയ്ക്ക് ബാധ്യസ്ഥതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അതീവ ഗുരുതരമായ ആരോപണങ്ങളാണെങ്കില്‍ അന്വേഷണം നടത്താന്‍ സിബിഐയും ഇഡിയും എന്തിനാണ് കോടതി ഉത്തരവിനായി കാത്തിരിക്കുന്നതെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചോദിച്ചു. തുടര്‍ന്ന് എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. പിന്നീട് ഹൈക്കോടതി നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.Content Highlights: The Supreme Court stayed Allahabad High Court proceedings seeking CBI and ED probes against Rahul Gandhi over disproportionate assets allegations. The top court restrained central agencies from submitting any reports to the High Court. Chief Justice Surya Kant emphasized following natural justice principles before passing orders.