അമിത വേഗത്തിലോടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു; എംപിയുടെ മകനെതിരെ കേസ്

Wait 5 sec.

ഹൈദരാബാദ് |  അമിത വേഗത്തിലോടിച്ച ആഡംബര കാറിടിച്ച് 26 കാരിയായ യുവതി മരിച്ച സംഭവത്തില്‍ രാജ്യസഭാ എംപിയുടെ മകനെതിരെ കേസെടുത്തു. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി എംപിയായ ലിംഗമനേനി രമേശിന്റെ മകന്‍ ലിംഗമനേനി സഞ്ജുഷ് (21) ഓടിച്ച കാറിടിച്ചാണ് യുവതി മരിച്ചത്. അശ്രദ്ധമായും അമിതവേഗതയിലും കാറോടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്മധാപൂര്‍ ഇന്‍ോര്‍ബിറ്റ് മാളിലെ ലൈഫ്സ്‌റ്റൈല്‍ വസ്ത്രശാലയിലെ ജീവനക്കാരിയായ ഭാരതി മുഖിയാണ് (26) അപകടത്തില്‍ മരിച്ചത്. ഓഗസ്റ്റ് 16ന് ജോലിസ്ഥലത്തിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഇവരെ കാറിടിച്ചത്.ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന ഭാരതിയെ അതേ കാറില്‍ തന്നെ ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച് ജീവഹാനി വരുത്തിയതിന് ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കുറ്റകൃത്യത്തിന് ഏഴ് വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്നതും ജാമ്യം ലഭിക്കുന്നതുമായ വകുപ്പായതിനാല്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, പകരം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മധാപൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് സി ശ്രീധര്‍ വ്യക്തമാക്കി.Content Highlights: A 26-year-old woman, Bharati Mukhi, died in Hyderabad after being hit by a high-speed luxury car driven by Rajya Sabha MP’s son Lingamaneni Sanjush. Police registered a case under BNS for reckless driving. A legal notice was served to the accused instead of immediate arrest.