തിരുവനന്തപുരം | ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി . പതിനാലും പതിനാറും വയസ്സുള്ള കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. കിളിമാനൂര്‍, പേട്ട സ്വദേശിനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.വൈകീട്ട് പുറത്തുപോയ കുട്ടികള്‍ സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അധികൃതര്‍ വിവരം വഞ്ചിയൂര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികള്‍ ഇറങ്ങിപ്പോകാനുള്ള കാരണം സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.Content Highlights: Two girls aged 14 and 16 went missing from Sree Chitra Poor Home in Thiruvananthapuram. The authorities alerted Vanchiyoor police after they failed to return yesterday evening. Police launched an investigation focusing on CCTV footage to trace the native girls from Kilimanoor and Pettah.