ഒരു മനുഷ്യന് ലോകവുമായി സംസാരിക്കാനുള്ള ഏറ്റവും വലിയ തടസ്സം ഭാഷയാണ്. എന്നാൽ കേൾവിയും സംസാരവും ഇല്ലാത്തവർക്ക് ആ തടസ്സം മാറ്റുന്നത് ആംഗ്യഭാഷയാണ്. ടി വി മുതൽ കോടതി വരെ, ക്ലാസ്സ് മുറി മുതൽ ആശുപത്രി വരെ – എല്ലായിടത്തും ആംഗ്യഭാഷയുണ്ട്. ഇത് അറിയിയുന്നവർക്ക് ഇന്ന് വലിയ ഡിമാന്റുണ്ട്. ഈ അവസരം ഉപയോഗിക്കാനുള്ള സമയമാണിത്. ഇന്ത്യൻ സൈൻ ലാംഗ്വേജ്(ഐ എസ് എൽ) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന് കീഴിലുള്ള റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ സി ഐ) അംഗീകരിച്ച രണ്ട് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.ഇന്ത്യൻ സൈൻ ലാംഗ്വേജിന് സ്വന്തമായി വ്യാക രണവും ഘടനയും ഉണ്ട്. കൈ ചലിപ്പിക്കുന്നത് മാത്രമല്ല, കണ്ണ്, പുരികം, ചുണ്ടിന്റെ ചലനം, തലയാട്ടം എന്നിവ കൂടി ചേർന്നാണ് ഒരു വാചകം പൂർണമാകുന്നത്. അതുകൊണ്ടാണ് ഇതിനെ ഒരു സ്വതന്ത്ര ഭാഷയായി കണക്കാക്കുന്നത്.കേരളത്തിലെ ഇന്ത്യൻ സൈൻ ലാംഗ്വേജിന് തന്നെ നമ്മുടേതായ ചില പ്രത്യേകതകളുമുണ്ട്.കോഴ്സുകൾആംഗ്യഭാഷാ ആഖ്യാനം പഠിപ്പിക്കുന്ന ഡി ഐ എസ് എൽ ഐ (ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷൻ). സംസാരഭാഷയിലേക്കും തിരിച്ചും കൃത്യവും നിഷ്പക്ഷവുമായ വ്യാഖ്യാനം നൽകാൻ പരിശീലിപ്പിക്കുന്ന രണ്ട് വർഷത്തെ കോഴ്സാണിത്.ബധിരരായ വിദ്യാർഥികൾക്കായി ആംഗ്യഭാഷ പഠിപ്പിക്കാൻ പരിശീലനം നൽകുന്ന ഡി ടി ഐ എസ് എൽ (ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വേജ്)നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ ഇൻ റീഹാബിലിറ്റേഷനാണ് (എൻ ബി ഇ ആർ) പരീക്ഷാ നടത്തിപ്പുകാർ. സർട്ടിഫിക്കറ്റ് നൽകുന്നതും എൻ ബി ഇ ആർ ആണ്. പ്രാക്ടീസ് ചെയ്യാൻ സെൻട്രൽ റീഹാബിലിറ്റേഷനിൽ രജിസ്റ്റർ ചെയ്യണം.ജോലി സാധ്യതവളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണിത്. മാധ്യമം, വിദ്യാഭ്യാസം, ആരോഗ്യം, നിയമം, സർക്കാർ സേവനം, കോർപറേറ്റ്, എൻ ജി ഒ എന്നിവിടങ്ങളിലെല്ലാം അവസരമുണ്ട്.ഓൺലൈൻ മീറ്റിംഗുകളും വീഡിയോകളും ഇന്ത്യൻ സൈൻ ലാംഗ്വേജിലേക്ക് മൊഴിമാറ്റുന്ന ജോലിയും ഫ്രീലാൻസ് ആയും ചെയ്യാം. പ്രത്യേകിച്ച് മെഡിക്കൽ, ലീഗൽ ടെംസ് അറിയുന്നവർക്ക് ശമ്പളം കൂടുതലാണ്.കേരളത്തിൽ, ഈ രണ്ട് കോഴ്സുകളും പഠിക്കാൻ നിലവിൽ അവസരമുള്ളത് സാമൂഹികനീതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്ഥാപനത്തിലാണ്.പ്രവേശന യോഗ്യതഡി ഐ എസ് എൽ ഐ: പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത 50 ശതമാനം മാർക്കോടെ വിജയം. കൈകൾക്ക് പ്രവർത്തനക്ഷമതയും സാധാരണ കേൾവിശക്തിയും ഏതെങ്കിലുമൊരു ഭാഷയിൽ പ്രാവീണ്യവും വേണം.ഡി ടി ഐ എസ് എൽ: കേൾവി-സംസാര പരിമിതിയുള്ള (ബധിര) വിദ്യാർഥികൾക്ക് മാത്രമായി രൂപകൽപ്പന ചെയ്ത കോഴ്സാണിത്.ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, പ്ലസ് ടു തലത്തിൽ ചുരുങ്ങിയത് 45 ശതമാനം മാർക്ക്, ആംഗ്യഭാഷയിൽ അടിസ്ഥാനപ്രാവീണ്യം എന്നിവ നിർബന്ധമാണ്.ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അഞ്ച് മുതൽ പത്ത് മാർക്ക് വരെ വെയിറ്റേജ് ലഭിക്കും.nber-rehabcouncil.gov.in വഴി ഈ മാസം 24 വരെ അപേക്ഷിക്കാം.Content Highlights:Applications are open for RCI-approved Diploma in Indian Sign Language courses at NISH Thiruvananthapuram. The two-year DISLI and DTISL programs offer strong career prospects across media, healthcare, and education sectors. Eligible candidates can submit their applications online at nber-rehabcouncil.gov.in by August 24.