ചെന്നൈ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. തിരുനെല്‍വേലി സ്വദേശിയായ എബ്രഹാം എന്ന പാസ്റ്ററെയാണ് ശിക്ഷിച്ചത്. 47കാരനായ പാസ്റ്റര്‍ക്ക് 52,000 രൂപ പിഴയും തിരുനെല്‍വേലി പോക്‌സോ സ്‌പെഷല്‍ കോടതി ചുമത്തിയിട്ടുണ്ട്.കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന വിഭാഗത്തില്‍പ്പെടുന്നതാണെന്ന് നിരീക്ഷിച്ച കോടതി , മാര്‍ഗദര്‍ശനം നല്‍കേണ്ടയാള്‍ തന്നെയാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതി ചെയ്ത കുറ്റം അതീവ ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു.ഇരകളായ നാല് പെണ്‍കുട്ടികള്‍ക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുനെല്‍വേലി ജില്ലയിലെ തേവര്‍കുളത്തിനടുത്തുള്ള മേല ഇളന്തൈകുളത്ത് പ്രാര്‍ത്ഥനാ ഹാള്‍ നടത്തിവരികയായിരുന്നു പ്രപ്രതി. അവധിക്കാല ക്ലാസിന്റെ മറവിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.Content Highlights: A Tirunelveli POCSO court sentenced 47-year-old Pastor Abraham to death for sexually abusing four minor girls under the guise of vacation classes in 2022. The court fined him Rs 52,000 and termed it a rare of rarest case. The state government was directed to pay Rs 10 lakh compensation to each victim.