അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തി

Wait 5 sec.

കണ്ണൂര്‍| ആഭ്യന്തരമന്ത്രിയെ സമൂഹമാധ്യമങ്ങളില്‍ വെല്ലുവിളിച്ചതിനു പിന്നാലെ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിക്കെതിരേ (29) കാപ്പ ചുമത്തി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ ജില്ല കലക്ടര്‍ പി വിഷണുരാജ് ഉത്തരവിറക്കി.ഉത്തരവ് ഉടന്‍ നടപ്പില്‍ വരുത്തി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പോലീസ് കമീഷണര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.Content Highlights:Kannur District Collector issued KAAPA orders against Arjun Ayanki following a recommendation by the City Police Commissioner. The action comes after he challenged the Home Minister on social media. Authorities directed the police commissioner to execute the order and transfer him to prison.