കേന്ദ്ര ഫണ്ടോടുകൂടി പ്രവർത്തിക്കുന്ന പ്രധാന സാങ്കേതിക സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ (എൻ ഐ ടി ടി ടി ആർ) പഠിക്കാൻ അവസരമൊരുങ്ങുന്നു. കൽപ്പിത സർവകലാശാലയായ എൻ ഐ ടി ടി ടി ആർ ഭോപാൽ ക്യാമ്പസിലേക്ക് 2026-27 അക്കാദമിക് വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തരബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.പ്രോഗ്രാമുകൾഎം ടെക്: കന്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് (ബിഗ്‌ഡേറ്റ അനലറ്റിക്‌സ്), വി എൽ എസ് ഐ ആൻഡ് മൈക്രോ ഇലക്ട്രോണിക്‌സ്, ട്രാൻസ്‌പോർട്ടേഷൻ എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ്, കന്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ, മാനുഫാക്ചർ ആൻഡ് ഓട്ടോമേഷൻ, ഡിഫൻസ് ടെക്‌നോളജി, പവർ ഇലക്ട്രോണിക്‌സ് ആൻഡ് ഡ്രൈവ്‌സ്.ബി ടെക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡിജിറ്റൽ മാനുഫാക്ചറിംഗ് ആൻഡ് ഐ ഒ ടി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ, സിവിൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്.എം എസ്‌സി: ബയോഫാർമസ്യൂട്ടിക്കൽ സയൻസ്, ഫിസിക്‌സ് (സെമികണ്ടക്ടർ ആൻഡ് വെൻച്വർ ഡെവലപ്‌മെന്റ്)എം ബി എ: ഇന്നൊവേഷൻ എന്റർപ്രണർഷിപ്പ് ആൻഡ് വെൻച്വർ ഡെവലപ്‌മെന്റ്.ബി എസ് (ഭാരതീയ ജ്ഞാന പരമ്പര)എം എസ് (ഭാരതീയ ജ്ഞാന പരമ്പര)ഗവേഷണംസയൻസ്, എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി, മാനേജ്‌മെന്റ്സ്റ്റഡീസ്, ക്രിയേറ്റീവ് എജ്യൂക്കേഷൻ ആൻഡ് ലിബറൽ ആർട്സ് എന്നീ സ്‌കൂളുകൾക്ക് കീഴിൽ വിവിധ വിഷയങ്ങളിലായി ഗവേഷണത്തിന് അവസരമുണ്ട്.വിശദവിവരങ്ങൾക്ക് nittrbpl.ac.in സന്ദർശിക്കുക.അപേക്ഷവെബ്‌സൈറ്റിലുള്ള ഓൺലൈൻ അപേക്ഷാഫോം വഴി സമർപ്പിക്കണം.അവസാന തീയതി ഈ മാസം 25 ന് വൈകിട്ട് ആറ് വരെ.Content Highlights:NITTTR Bhopal is inviting online applications for various undergraduate, postgraduate, and PhD programs for the 2026-27 academic year. Courses offered include BTech, MTech, MBA, MSc, and doctoral research across multiple engineering and science disciplines. The deadline to apply online is August 25.