ദുബൈ – ഷാർജ റോഡിൽ കനത്ത ഗതാഗതക്കുരുക്ക്

Wait 5 sec.

ഷാർജ|ദുബൈക്കും ഷാർജയ്ക്കും ഇടയിൽ കനത്ത ഗതാഗതക്കുരുക്ക്. രണ്ട് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴികളിൽ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇത്തിഹാദ് റോഡിൽ (ഇ11) അൽ താവൂൺ, സഹാറ സെന്റർ, അൽ നഹ്ദ എന്നിവയ്ക്ക് ചുറ്റും വാഹനങ്ങൾ മന്ദഗതിയിലാകുന്നു. പകൽ സമയത്ത് ഗതാഗതം കൂടുതലാണ്. ഷാർജയിലെ വ്യാവസായിക മേഖലകളിലൂടെയും മുവൈലയിലൂടെയും ഗണ്യമായ തടസങ്ങൾ അനുഭവപ്പെടുന്നു. ഷാർജയിൽ പലയിടത്തും റോഡ് അറ്റകുറ്റപ്പണി നടക്കുന്നതാണ് കാരണം.ശൈഖ്  മുഹമ്മദ് ബിൻ സായിദ് റോഡിൽ (ഇ 311) ഗണ്യമായ തിരക്ക് അനുഭവപ്പെടുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടി. ഷാർജയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാരും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നു. വ്യാവസായിക മേഖലകളായ 11, 15 എന്നിവിടങ്ങളിൽ അധിക സമയം വേണം. യാത്രക്കാർ വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രധാന ജംഗ്ഷനുകൾക്കും എക്‌സിറ്റുകൾക്കും സമീപം ക്യൂകൾ ഉണ്ടാകാം.വ്യാഴം വൈകിട്ട് ഇ 311ൽ  ദുബൈ മെയ്സെം ഫസ്റ്റിനും മുഹൈസിന ഫസ്റ്റിനും സമീപം  കാലതാമസം ഉണ്ടായി. അപകടവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വിശാലമായ ദുബൈ -ഷാർജ ഇടനാഴിയിൽ സമ്മർദം വർധിപ്പിച്ചു. ഷാർജയിൽ, അറ്റകുറ്റപ്പണികൾക്കും അടിസ്ഥാന സൗകര്യ നവീകരണത്തിനുമായി ഇൻഡസ്ട്രിയൽ ഏരിയ 12 നും ഇൻഡസ്ട്രിയൽ ഏരിയ 13നും ഇടയിൽ ആഗസ്റ്റ് 30 വരെ താത്കാലിക വഴിതിരിച്ചുവിടൽ നിലവിലുണ്ട്.ദുബൈയിലും റോഡ് വികസനം പുരോഗമിക്കുന്നു. അൽ ഖൂസിലെ അൽ മറാബിയ സ്ട്രീറ്റിൽ പുതിയ സർവീസ് റോഡും കാൽനട നടപ്പാതയും ഉൾപ്പെടെ അധിക ജോലികൾ ആർ ടി എ നടത്തുന്നുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഡ്രൈവർമാർ തത്സമയ നാവിഗേഷൻ പരിശോധിക്കാനും സാധ്യമാകുന്നിടത്തെല്ലാം ബദൽ റൂട്ടുകൾ പരിഗണിക്കാനും നിർദേശിക്കുന്നു.Content Highlights:Severe traffic congestion has been reported along major corridors connecting Dubai and Sharjah, including E11 and E311. Heavy vehicle queues are affecting commuters near Al Nahda, Industrial Areas, and Muwaileh. Ongoing road maintenance and temporary diversions are causing significant delays.