റിയാദിൽ മയക്കു മരുന്ന് ഗുളികകളുടെ വിപണനത്തിൽ ഏർപ്പെട്ടിരുന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്ഥാവിച്ചു.മർസുഖ് അൽ ജഹ്ദലി എന്ന സ്വദേശിയെയാണ് രണ്ടാം തവണയും മയക്കു മരുന്ന് വിപണനത്തിനു പിടിക്കപ്പെട്ടതിനെത്തുടർന്നു വിചാരണ നടപടിക്രമണങ്ങൾക്ക് ശേഷം വധശിക്ഷക്ക് വിധേയനാക്കിയത്.ലഹരിമരുന്നെന്ന മഹാവിപത്തിൽ നിന്ന് പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാനും, അത് കടത്തുന്നവർക്കും വിതരണം ചെയ്യുന്നവർക്കും നിയമപ്രകാരമുള്ള ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.The post മയക്കു മരുന്ന് വിപണനം: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി appeared first on Arabian Malayali.