പ്ലസ്ടുക്കാർക്ക് ജർമൻ ഭാഷ പഠിക്കാം

Wait 5 sec.

കേരള സർവകലാശാലയിലെ ജർമൻ പഠന വിഭാഗം നടത്തുന്ന ജർമൻ എ2 (Deutsch A2) ഹ്രസ്വകാല കോഴ്സിന്റെ ആഗസ്റ്റ് അഡ്മിഷന് അപേക്ഷിക്കാം. 30 സീറ്റുകളിലേക്കാണ് പ്രവേശനം. രണ്ട് മുതൽ മൂന്ന് മാസം വരെയാണ് കോഴ്സ് കാലാവധി.യോഗ്യതപ്ലസ്ടു, ജർമൻ എ വൺ/തത്തുല്യം.കോഴ്‌സ് ഫീസ്: 9,000 രൂപ.തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ ഒന്പത് വരെയാണ് ക്ലാസ്സ്.അപേക്ഷാ ഫീസ്: 105 രൂപ, രജിസ്‌ട്രേഷൻ ഫീസ്: 105 രൂപ, (ഫീസ് യൂനിവേഴ്സിറ്റി ക്യാഷ് കൗണ്ടറിലോ ഓൺലൈൻ മുഖേനയോ അടയ്ക്കാം).അപേക്ഷഅപേക്ഷാഫോം സർവകലാശാല ജർമൻ വിഭാഗത്തിന്റെ വെബ്‌സൈറ്റിൽ (keralauniversity.ac.in/german) നിന്ന് ഡൗൺലോഡ് ചെയ്യാം.പൂരിപ്പിച്ച അപേക്ഷകൾ പാളയം ക്യാമ്പസിലെ സെനറ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ജർമൻ പഠന വിഭാഗത്തിൽ സമർപ്പിക്കണം. അവസാന തീയതി ഈ മാസം 31ന് വൈകിട്ട് നാല് വരെ. വിശദവിവരങ്ങൾക്ക് www. keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.Content Highlights:Kerala University German Department invites applications for the German A2 short-term course. Candidates with Plus Two and German A1 qualification can apply before August 31. The course fee is 9000 rupees for 30 seats. Classes run Monday through Friday from 7:30 AM to 9 AM.