തിരുവഞ്ചൂരില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയെ കാറിടിച്ചു വീഴ്ത്തി; നിര്‍ത്താതെ പോയ കാറിന്റെ സിസിടിവി ദൃശ്യം പുറത്ത്

Wait 5 sec.

കോട്ടയം|തിരുവഞ്ചൂരില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയെ കാറിടിച്ചു തള്ളിയിട്ടതായി പരാതി. തിരുവഞ്ചൂര്‍ സ്വദേശിനി ദീപ(50)ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.തൃശൂര്‍ കുട്ടനെല്ലൂരില്‍ ബൈക്ക് യാത്രികന്റെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിക്കയറി പരിക്ക്. ഇരുമ്പ് കമ്പികളുമായി പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടര്‍ന്ന് പുറകില്‍ വന്ന ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.Content Highlights:A 50-year-old woman named Deepa was severely injured in a hit-and-run while on a morning walk in Thiruvanchoor. She has been admitted to Kottayam Medical College Hospital. In another accident at Kuttanellur in Thrissur, a biker was critically injured after crashing into an iron rod lorry.