ജയ്പൂര്‍| രാജസ്ഥാനിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ സന്ദര്‍ശിക്കാനെത്തിയ സി ജെ പി (കോക്രോച്ച് ജനതാ പാര്‍ട്ടി) പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. രാംപുര-കണ്‍വാര്‍പുര ഗ്രാമത്തിലെ ഒരു സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയ അശുതോഷ് റാങ്കയുടെ നേതൃത്വത്തിലുള്ള സി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ ആക്രമണം നടത്തിയത് ബി ജെ പി ഗുണ്ടകളാണെന്ന് സി ജെ പി സഹ-കണ്‍വീനര്‍ അശുതോഷ് റാങ്ക പറഞ്ഞു.കുട്ടികളെ എരുമകള്‍ക്കൊപ്പം ഗോശാലയിലാണ് ഇരുത്തി പഠിപ്പിക്കുന്നതെന്നും, ഇത് പുറത്തറിയാതിരിക്കാന്‍ ബി ജെ പി ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ തടയുകയാണെന്നും റാങ്ക എക്‌സ് വഴി കുറിച്ചു. സി ജെ പി പ്രവര്‍ത്തകരെ ബി ജെ പി ലക്ഷ്യമിടുകയാണെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ഡിപ്‌കെയും ആരോപിച്ചു.രാജസ്ഥാനില്‍ ഉടനീളം ഇത്തരത്തില്‍ ദയനീയമായ അവസ്ഥയിലുള്ള സ്‌കൂളുകളുണ്ടെന്നും അവിടം സന്ദര്‍ശിക്കാന്‍ തങ്ങളോട് ആളുകള്‍ ആവശ്യപ്പെട്ടെന്നും സിജെപി അറിയിച്ചു. എന്നാല്‍ ഇതിനിടെ രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രധാനാധ്യാപകന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിനും ഫോട്ടോ, വീഡിയോ എന്നിവ പകര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തുകയും ചെയ്യ്തു.അതേസമയം, സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. സ്‌കൂളുകളിലെ പോരായ്മകള്‍ മറച്ചുവെക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും, ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും രാജസ്ഥാന്‍ നിയമസഭാ പ്രതിപക്ഷ നേതാവ് ടിക്കാ റാം ജൂലി ആവശ്യപ്പെട്ടു.Content Highlights:CJP workers led by Ashutosh Ranka were allegedly attacked by BJP goons while inspecting a Rajasthan government primary school. Ranka claimed students were forced to study alongside cattle in a shed. Following the incident, the Rajasthan education department restricted unauthorized school entry.