ഇടുക്കി| സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിന് വീട് നിര്‍മ്മിച്ച് നല്‍കി സിപിഐഎം. ഇന്ന് ഇടുക്കി കാല്‍വരിമൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വീടിന്റെ താക്കോല്‍ കൈമാറും. ദേവപ്രിയ ഷൈബു നേടിയെടുക്കുന്ന അംഗീകാരങ്ങള്‍ സൂക്ഷിച്ചു വയ്ക്കാന്‍ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നമാണ് പൂവണിയുന്നത്. 38 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവ റെക്കോര്‍ഡ് മറികടന്നാണ് ദേവപ്രിയ സ്‌കൂള്‍ കായികമേളയില്‍ വേഗറാണിയായത്. ദേവപ്രിയക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടായിരുന്നില്ല.കവറുകളിലും ചാക്കുകളിലുമായിരുന്നു ദേവപ്രിയ അംഗീകാരങ്ങള്‍ സൂക്ഷിച്ചിരുന്നത്. ദേവപ്രിയയുടെ നിസ്സഹായാവസ്ഥ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ആണ് സ്വപ്നഭവനം എന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം ഇടപെട്ടു.പത്തുമാസം കൊണ്ടാണ് സിപിഐഎം പ്രഖ്യാപിച്ച ഭവനം പൂര്‍ത്തിയായിരിക്കുകയാണ്. നാലു മുറികളുള്ള ഭവനത്തിന്റെ താക്കോല്‍ ഇന്ന് പ്രതിപക്ഷ നേതാവ് ദേവപ്രിയയ്ക്ക് കൈമാറും. വലിയ ആവേശത്തോടെയാണ് പാര്‍ട്ടി പ്രഖ്യാപനം ഏറ്റെടുത്തതെന്ന് സി വി വര്‍ഗീസ് പറഞ്ഞു. ബിരിയാണി ചലഞ്ചിലൂടെയും ആക്രിപെറുക്കിയും ജോലി ചെയ്തും ഡിവൈഎഫ്ഐക്കാരും മഹിളാ അസോസിയേഷനും കര്‍ഷക സംഘവും മറ്റുപാര്‍ട്ടി സഖാക്കളും ഒരുമിച്ചാണ് വീട് നിര്‍മ്മിച്ചത്.Content Highlights: CPIM completed and handed over a new four-room house to Kerala school sports meet speed queen Devapriya Shaibu in Idukki. Senior leader Pinarayi Vijayan presents the keys at a ceremony held in Calvary Mount. Party feeder organizations like DYFI built the home through community initiatives