ഒഡീഷയിലെ നക്സൽ ബാധിത മേഖലയിൽ ജീവൻ പണയം വെച്ച് കേരള പൊലീസ് നടത്തിയ രക്ഷാദൗത്യത്തിനൊടുവിൽ 13കാരിയെ കണ്ടെത്തി. കേരളത്തിൽ നിന്ന് ഏകദേശം 4,000 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് പൊലീസ് ഒഡീഷയിലെത്തിയത്. തുടർന്ന് 40 കിലോമീറ്ററോളം വനത്തിനുള്ളിലൂടെയും സംഘം യാത്ര ചെയ്തു.ഒടുവിൽ വനമധ്യത്തിലുള്ള ഒരു വീട് വളഞ്ഞാണ് കുറുപ്പംപടി പൊലീസ് പെൺകുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഒഡീഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പൊലീസ് കണ്ടെത്തിയത്.പെൺകുട്ടിയെ സുരക്ഷിതമായി കേരളത്തിലേക്ക് എത്തിക്കുന്നതിനായി പൊലീസ് സംഘം യാത്ര തിരിച്ചതായാണ് വിവരം. നക്സൽ സാന്നിധ്യമുള്ള പ്രദേശങ്ങളിലൂടെയും ദുര്‍ഘടമായ വനമേഖലയിലൂടെയും നടത്തിയ ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്.The post ജീവൻ പണയം വെച്ച് കേരള പൊലീസിന്റെ രക്ഷാദൗത്യം; ഒഡീഷയിലെ നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കണ്ടെത്തി appeared first on ഇവാർത്ത | Evartha.