പട്ന|ബിഹാറിലെ ലഖിസരായ് ജില്ലയിലെ അശോക് ധാം ക്ഷേത്രത്തിലെ വൈദ്യുത തൂണ്‍ തകര്‍ന്ന് ആളുകള്‍ക്കിടയിലേക്ക് വൈദ്യുതി കമ്പികള്‍ പൊട്ടി വീണു അപകടം. അപകടത്തെതുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 6.45 ഓടെയായിരുന്നു അപകടം. ശ്രാവണ മാസ പൂജകള്‍ക്കായി വന്‍തോതില്‍ ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്.ഒരു വൈദ്യുത തൂണ്‍ തകര്‍ന്ന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് വൈദ്യുതി കമ്പികള്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. വൈദ്യുതി കമ്പി പൊട്ടിവീണപ്പോള്‍ ആളുകള്‍ ഓടി മാറാനായി തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിനിടയാക്കിയത്. പോലീസും മറ്റ് അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.Content Highlights:At least seven people were killed and several injured in a stampede at Ashok Dham temple in Lakhisarai, Bihar. The panic ensued after an electric pole collapsed and live wires fell onto the crowd gathered for Shravan prayers. Authorities are conducting rescue operations and treating the injured.