ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണി; കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, എപി അബ്ദുള്ളക്കുട്ടി പുറത്ത്

Wait 5 sec.

ന്യൂഡല്‍ഹി |  നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ സമിതിയെ പ്രഖ്യാപിച്ച് ബിജെപി. പാര്‍ട്ടിയുടെ പ്രധാന സംഘടനാ പദവികളിലേക്ക് കൂടുതല്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള മാറ്റങ്ങളാണ് പ്രഖ്യാപനത്തിലുള്ളത്.മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജയും ദേശീയ നേതൃത്വത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് പുനഃസംഘടനയിലെ പ്രധാന ആകര്‍ഷണംമുന്‍ കേരള അധ്യക്ഷന്‍ കെ സുരേന്ദ്രനെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചപ്പോള്‍, അനില്‍ ആന്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി. ബിഎല്‍ സന്തോഷിനെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിയായി നിലിനിര്‍ത്തിയിട്ടുണ്ട്ശിവപ്രകാശ്, സൗദാന്‍ സിംഗ് എന്നിവരെ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായും നിയമിച്ചു.. സ്മൃതി ഇറാനിയെ പാര്‍ട്ടിയുടെ എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി നിയമിച്ചപ്പോള്‍, മുതിര്‍ന്ന നേതാവ് രാം മാധവിനെ ദേശീയ വൈസ് പ്രസിഡന്റാക്കി. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബാണ് മറ്റൊരു പുതിയ ദേശീയ ജനറല്‍ സെക്രട്ടറി. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ വീണ്ടും ദേശീയ ട്രഷററായി നിയമിച്ചു. അനില്‍ ബലൂനി മീഡിയ ഇന്‍-ചാര്‍ജ് സ്ഥാനത്ത് തുടരും.Content Highlights: BJP national president Nitin Nabin announced the party’s new team of national office bearers giving prominence to women leaders. Smriti Irani and Vasundhara Raje made significant comebacks into the national leadership, while former Kerala BJP chief K Surendran was appointed as national secretary.