‘വോയ്സ് ഓഫ് ഇന്ത്യ’; ബഹ്റൈനിലെ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന പ്രസംഗ മത്സരവുമായി ഗൾഫ്മാധ്യമം

Wait 5 sec.

മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈനിലെ വിദ്യാർഥികൾക്കായി ഗൾഫ്മാധ്യമം പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘കിംസ്ഹെൽത്ത് വോയ്സ് ഓഫ് ഇന്ത്യ’ എന്നപേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രവും പെരുമയും നേട്ടങ്ങളും പ്രമേയമാക്കിയുള്ള മികച്ച പ്രസംഗങ്ങൾക്ക് വിലയേറിയ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗം അവതരിപ്പിക്കാം.ബഹ്റൈനിൽ പഠിക്കുന്ന 4 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. നിലവിൽ അവധിയായതിനാൽ നാട്ടിൽ പോയിട്ടുള്ള വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. റീൽ മാതൃകയിൽ ഷൂട്ട് ചെയ്യേണ്ട വീഡിയോയുടെ ദൈർഘ്യം ഒന്നര മിനിറ്റ് മുതൽ രണ്ട് മിനിറ്റ് വരെയായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 പേരിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനക്കാരെയും ബാക്കി 7 പേരെയും സമ്മാനങ്ങൾ നൽകി ആദരിക്കും. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന 10 പേരുടെയും വീഡിയോകൾ ഗൾഫ്മാധ്യമത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുകയും ചെയ്യും.The post ‘വോയ്സ് ഓഫ് ഇന്ത്യ’; ബഹ്റൈനിലെ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന പ്രസംഗ മത്സരവുമായി ഗൾഫ്മാധ്യമം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.