Final Touches for the English Exam

Wait 5 sec.

എസ് എസ് എൽ സി ഇംഗ്ലീഷ് ഒന്നാം പാദവാർഷിക പരീക്ഷക്ക് (Term I Exam) തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ലളിതവും വ്യക്തവുമായ ചില ടിപ്പുകൾ താഴെ നൽകുന്നു. കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറിന്റെ ഘടന അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.പരീക്ഷയിൽ ഉയർന്ന സ്‌കോർ നേടാൻ കൃത്യമായ ആസൂത്രണവും രീതിയും ആവശ്യമാണ്. 15 മിനുട്ട് “കൂൾ ഓഫ് ടൈം’ ചോദ്യപേപ്പർ നന്നായി വായിച്ച് ഉത്തരം എഴുതേണ്ട ചോദ്യങ്ങൾ തിരഞ്ഞെടുക്കാൻ വിനിയോഗിക്കുക.Reading Comprehensionപാഠഭാഗങ്ങളിൽ നിന്നോ പുറത്തുനിന്നോ ഉള്ള ഗദ്യ/പദ്യ ഭാഗങ്ങൾ വായിച്ച് ഉത്തരം എഴുതുന്ന ചോദ്യങ്ങളാണിവ.ശ്രദ്ധിക്കേണ്ട കാര്യം: ചോദ്യങ്ങൾ ആദ്യം വായിച്ച ശേഷം നൽകിയിട്ടുള്ള വരികൾ അല്ലെങ്കിൽ പാരഗ്രാഫ് വായിക്കുക. ഇത് ഉത്തരം വേഗത്തിൽ കണ്ടെത്താൻ സഹായിക്കും.എം സി ക്യൂ ചോദ്യങ്ങൾ: ചോദിച്ചിരിക്കുന്ന ചോദ്യത്തിന്റെ ആശയം മനസ്സിലാക്കി നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക.Major Discoursesപരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കുന്നത് ഡിസ്‌കോഴ്‌സുകൾക്കാണ്. ഓരോന്നിനും കൃത്യമായ ഫോർമാറ്റ് പാലിക്കേണ്ടതുണ്ട്.Poem Appreciation (കവിതാ ആസ്വാദനം)Title, Theme (ആശയം), Tone (രീതി), Stanza structure, Poetic Devices (Metaphor, Alliteration, Personification, Verbal Irony) എന്നിവ ഉൾപ്പെടുത്തണം.Example : Mark Antonyയുടെ പ്രസംഗ ഭാഗം അപഗ്രഥിക്കുമ്പോൾ അതിലെ Verbal irony (“Brutus is an honourable man’) ചൂണ്ടിക്കാണിക്കുക.Character SketchPhysical appearance (ശാരീരിക സവിശേഷതകൾ), Personality traits (സ്വഭാവ സവിശേഷതകൾ), മാതൃകാപരമായ കാര്യങ്ങൾ എന്നിവ പാരഗ്രാഫുകളായി എഴുതുക.Example : A Very Old Man with Enormous Wingsലെ വൃദ്ധന്റെ ക്ഷമയും (patience) ജനങ്ങളുടെ പെരുമാറ്റവും വിവരിക്കുക.Profile / Biographical Sketchനൽകിയിരിക്കുന്ന ഫ്ലോചാർട്ടിലെ/വിവരങ്ങളിലെ (Hints) എല്ലാ പോയിന്റുകളും ഉപയോഗിച്ച് പൂർണ വാചകങ്ങൾ ഉണ്ടാക്കുക. അനുയോജ്യമായ Title നൽകാൻ മറക്കരുത്.News ReportHeadline (ആകർഷകമായ തലക്കെട്ട്), Place, Date, Lead paragraph (എന്ത്, എവിടെ, എപ്പോൾ), Detailed body paragraph എന്നിവ വേണം.Formal Email / Notice / Event InvitationEmailന് To, Subject, Salutation (Dear Sir/Madam), Body, Sign-off എന്നിവ കൃത്യമായിരിക്കണം.Invitationന് Programme details (Date, Time, Venue, Chief Guest) കൃത്യമായി നൽകുക.Notice ന് Shool name/ title/ Notice date/ programme date/ time/ venue തുടങ്ങിയ കൃത്യമായ ഫോർമാറ്റ് പാലിക്കുകGrammar & Language Elementsപരീക്ഷയിലെ വ്യാകരണ ചോദ്യങ്ങൾ എളുപ്പത്തിൽ ശരിയാക്കാൻ ഈ ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.A. Editing (തെറ്റുതിരുത്തൽ)Rule: Tense, Subject-Verb Agreement, Singular/Plural, Articles എന്നിവ പരിശോധിക്കുക.Example: Incorrect: “Education empower us.’Correct: “Education empowers us.’Incorrect: “We don’t needed…’Correct: “We don’t need…’B. Phrasal VerbsRule: വാചകത്തിന്റെ Tense ന് അനുസരിച്ച് Phrasal Verb മാറ്റുക.Example: Give up = stop doing something/abandonEg. He gave up his effortsSet up = start a projectAhmed set up a new businessGon on = continueFathima went on her effortsTurn up = arrive/appearThey will turn up tomorrowC. Conversation Completion (സംഭാഷണം പൂർത്തിയാക്കൽ)Question Tag:Example: ‘The show is attracting huge crowds, isn’t it?’Had better:Example: ‘We had better clean the place. “(Had better-ന് ശേഷം Verb-ന്റെ അടിസ്ഥാന രൂപം(V1) മാത്രം).If Clause (Conditional Sentence )Example: ‘If we hadn’t spent all the money, we could have renovated it.’(If + V1 വന്നാൽ മറുഭാഗത്ത് will/can/shall/may + V1 വരും )(If + V2 വന്നാൽ മറുഭാഗത്ത് would /could /should /might + V1 വരും)If + had + V3 വന്നാൽ മറുഭാഗത്ത് would/could/should /might + have + V3 വരും)D. Reported SpeechRule: Direct speechലെ Present Tense-നെ Past Tense ആക്കി മാറ്റുക. Pronouns കൃത്യമായി മാറ്റുക.Example: Direct: Gowri: ‘If I start buying these packs, we will run short of money.’Reported: Gowri said that if she started buying those packs, they would run short of money.Content Highlights:Key preparation strategies for the SSLC English First Term Exam focus on major discourses like poem appreciation, character sketches, and profile writing. Important grammar concepts including reported speech, editing rules, and conditional clauses are detailed using recent exam pattern examples. Proper time management during the cool-off period helps students select and structure their answers effectively.