കാലടി സര്‍വകലാശാലവിസിക്കെതിരായ പ്രതിഷേധം:നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

Wait 5 sec.

കൊച്ചി| കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ സിസ തോമസിനെതിരായപ്രതിഷേധത്തില്‍ അറസ്റ്റിലായ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം മെബിന്‍ ജോസ്, സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ബേസില്‍, യദു, ബിനീഷ് എന്നിവരാണ് റിമാന്‍ഡിലായത്.സിസ തോമസിനെ കയ്യേറ്റം ചെയ്തു എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. സമരവുമായി ബന്ധപ്പെട്ട ആദ്യകേസില്‍ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും ആരോപിച്ച് വൈസ് ചാന്‍സലര്‍ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ സര്‍വകലാശാലയില്‍ എത്തിയതായിരുന്നു വിസി സിസ തോമസ്. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ ലിഫ്റ്റിന് മുന്‍പിലും സര്‍വകലാശാല ഗേറ്റിന് സമീപത്തും വെച്ച് വിസിയെ തടഞ്ഞത്.Content Highlights:Four SFI activists were remanded for assaulting and obstructing Kalady Sanskrit University VC Cisa Thomas. The VC filed complaints with the Chief Minister following the campus blockade during a Syndicate meeting. Although students gained bail in an earlier case, police took fresh action.